179 യാത്രക്കാരുമായി എത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് കെട്ടിടത്തില്‍ ഉടക്കി; ഒഴിവായത് വന്‍ ദുരന്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

179 യാത്രക്കാരുമായി എത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് കെട്ടിടത്തില്‍ ഉടക്കി; ഒഴിവായത് വന്‍ ദുരന്തം

അര്‍ലാന്‍ഡാ: എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തില്‍ വെച്ച് കെട്ടിടത്തില്‍ തട്ടി. 179 യാത്രക്കാരുമായി എത്തിയ വിമാനത്തിന്റെ വിംഗ്ടിപ്പാണ് കെട്ടിടത്തില്‍ തട്ടിയത്. സ്റ്റോക് ഹോമിലെ അര്‍ലാന്‍ഡാ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്നവര്‍ എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.

ബുധനാഴ്ച വൈകുന്നേരം 5.45നാണ് സംഭവം ഉണ്ടായത്. രാജ്യാന്തര വിമാനങ്ങളുടെ പ്രധാന ടെര്‍മിനലില്‍ നിന്നും 50 മീറ്റര്‍ അകലെ വെച്ചാണ് വിമാനത്തിന്റെ വിംഗ്ടിപ്പ് കെട്ടിടത്തില്‍ തട്ടിയത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. കെട്ടിടത്തില്‍ ഇടത് ചിറക് ഉടക്കി റണ്‍വേയില്‍ കിടക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഉടന്‍ തന്നെ നിരവധി പോലീസ് വാഹനങ്ങളും ഫയര്‍ ഫോഴ്‌സും പാഞ്ഞെത്തി. ഡല്‍ഹിയില്‍ നിന്നുമെത്തിയ വിമാനമാണിതെന്നാണ് വിവരം.



from mangalam.com https://ift.tt/2Rhjr72
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages