സര്‍ക്കാരും ദേവസ്വം ബോര്‍ഡും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പന്‍: രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

സര്‍ക്കാരും ദേവസ്വം ബോര്‍ഡും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പന്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ ഭക്തരെ ഭീകരരെ പോലെയാണ് സര്‍ക്കാര്‍ കാണുന്നത്. കോണ്‍ഗ്രസ് ബി.ജെ.പിലെ സഹായിക്കുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു. യഥാര്‍ത്ഥ്യം മറച്ചുവച്ച് അസത്യം പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കുള്ള കഴിവ് എല്ലാവര്‍ക്കും അറിയാം. തങ്ങളല്ല, മുഖ്യമന്ത്രിയാണ് ബി.ജെ.പിയുടെ തലതൊട്ടപ്പന്‍. ആര്‍ക്കും വേണ്ടാതെ കിടന്ന പാര്‍ട്ടിക്ക് മാന്യതയുടെ മുഖം നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബി.ജെ.പിയെ ശക്തിപ്പെടുത്തി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന തെറ്റായ ധാരണയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുള്ളതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയാണ് ഈ വീടിന്റെ ഐശ്വര്യം എന്ന് ശ്രീധരന്‍പിള്ള പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. കോടിയേരി ബാലകൃഷ്ണനും ശ്രീധരന്‍പിള്ളയും സര്‍വ്വകക്ഷിയോഗത്തില്‍ പരസ്പരം പുകഴ്ത്തുന്നു. കുമ്മനം രാജശേഖരന്‍ പോയതോടെ ഒരു നേതാവിനെ കിട്ടാതെ ബുദ്ധിമുട്ടിയ ബി.ജെ.പിയുടെ അധ്യക്ഷനായി വന്ന ശ്രീധരന്‍പിള്ളയ്ക്ക് പ്രശസ്തി നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കി നിയമിക്കാനുള്ള സുപ്രീം കോടതി വിധി മുഖ്യമന്ത്രി നടപ്പാക്കിയത് എത്രനാള്‍ കഴിഞ്ഞാണ്. ശബരിമല സ്ത്രീപ്രവേശനത്തില്‍ ഇത്രയും തിടുക്കം കാട്ടുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ല. ശബരിമലയെ മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.



from mangalam.com https://ift.tt/2qZVxBm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages