പിതാവ് മാസങ്ങളായി മകളെ ബലാത്സംഗം ചെയ്തു; 11കാരി വിവരം അമ്മയെ അറിയിച്ചെങ്കിലും അമ്മ വിശ്വസിച്ചില്ല; ഒടുവില്‍ സംഭവിച്ചത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

പിതാവ് മാസങ്ങളായി മകളെ ബലാത്സംഗം ചെയ്തു; 11കാരി വിവരം അമ്മയെ അറിയിച്ചെങ്കിലും അമ്മ വിശ്വസിച്ചില്ല; ഒടുവില്‍ സംഭവിച്ചത്

സൂറത്: ഭൂമി ഇടപാടുകാരന്‍ മാസങ്ങളോളം മകളെ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ അമേതിയില്‍ വെച്ചും സൂറതില്‍ വെച്ചുമാണ് പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചത്. മാസങ്ങളോളം 11 വയസുള്ള മകളെ പിതാവ് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിക്ക് മുന്നില്‍ എത്തിക്കുകയും ചെയ്തു. അടുത്ത വെള്ളിയാഴ്ച വരെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

പെണ്‍കുട്ടി പിതാവിനോടും പിതാവിന്റെ സഹോദരനോടുമൊപ്പമാണ് കഴിഞ്ഞിരുന്നത്. തുടര്‍ന്ന് സൂറത്തിലേക്ക് ഒമ്പത് മാസം മുമ്പ് കൂട്ടിക്കൊണ്ട് പോയി പിതാവ് മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. മകള്‍ പീഡന വിവരം അമ്മയോട് തുറന്ന് പറഞ്ഞെങ്കിലും മകളെ വിശ്വസിക്കാന്‍ അമ്മ തയ്യാറായില്ല. പിതാവ് വീണ്ടും പലപ്രാവശ്യമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

അമെതിയില്‍ എത്തിയ പെണ്‍കുട്ടി അമ്മാവനും ഭാര്യയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. പീഡന വിവരം കുട്ടി ഇവരോട് പറയുകയായിരുന്നു. ഇവരകാണ് പോലീസില്‍ പരാതി നല്‍കിയത്.

മൂന്ന് ദിവസം മുമ്പ് പ്രതി വീണ്ടും കുട്ടിയെ സൂറത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. അമ്മാവന്‍ ഡല്‍ഹിയിലുള്ള ഒരു എന്‍ജിഒയെ പിതാവ് മകളെ ബലാത്സംഗം ചെയ്യുന്ന വിവരം അറിയിച്ചു. തുടര്‍ന്ന് എന്‍ജിഒ സ്ത്രീസുരക്ഷയ്ക്കുള്ള ഒരു നമ്പറില്‍ വിളിച്ച് കാര്യം പറയുകയും പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയും കുട്ടിയുടെ പിതാവിനെ അറസ്റ്റ്‌ചെയ്യുകയും ചെയ്തു.



from mangalam.com https://ift.tt/2FF977q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages