കോഴിക്കോട് : എസ്.പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. വളരെ സൗമ്യനായാണ് യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് സംസാരിച്ചത്. മന്ത്രിയെ അവിടേയ്ക്ക് കടത്തിവിടാമെന്നും എന്നാല്‍, കൂടെയുള്ള വാഹനങ്ങളെ കടത്തിവിടില്ല എന്നുമാണ് പറഞ്ഞതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കെ.പി ശശികലയുടെ കാര്യത്തിലായാലും യതീഷ് ചന്ദ്ര മാന്യമായ നിലപാടാണ് കൈക്കൊണ്ടത്. മാഡം എന്ന് വിളിച്ചാണ് അവരോട് സംസാരിച്ചത്.
യതീഷ് ചന്ദ്ര എപ്പോഴും എങ്ങനെയാണ് പെരുമാറുന്നതെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ ഈ രണ്ട് സംഭവങ്ങളിലെയും പെരുമാറ്റം മോശമായിരുന്നില്ലെന്നാണ് മന്ത്രി പറഞ്ഞുവയ്ക്കുന്നത്.
from mangalam.com https://ift.tt/2FF9aQE
via IFTTT
No comments:
Post a Comment