പത്തനംതിട്ട: ശബരിമല വിഷയത്തിൽ ബിജെപി സഹനസമരത്തിനാണ് മുൻഗണന കൊടുക്കുന്നതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. പാർട്ടി കോൺഗ്രസിൽ പാസ്സാക്കിയ തെറ്റുതിരുത്തൽ പ്രമേയം അനുസരിച്ചാണോ സിപിഎം പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജനങ്ങളോട് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ബി വാജ്പേയിയുടെ കാരുണ്യത്തിൽ ദേശീയ പാർട്ടി സ്ഥാനം കിട്ടിയ ഒരു പാർട്ടി നാമാവശേഷമാകാൻ പോകുകയാണെന്നും സിപിഎമ്മിനെ പരാമർശിച്ച് ശ്രീധരൻപിള്ള പറഞ്ഞു. അയ്യപ്പനെ തൊട്ടുകളിച്ചതിനുള്ള ശിക്ഷ അതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റുതിരുത്തൽ പ്രമേയത്തിൽ പറഞ്ഞ കാര്യങ്ങൾ സിപിഎം പ്രവർത്തകർക്ക് ബാധകമാണോ എന്ന് പാർട്ടി വ്യക്തമാക്കണം. ശബരിമല വിഷയത്തിൽ പ്രശ്നം പരിഹരിക്കുന്നത് വരെ ബിജെപി സമരം തുടരുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2QhGga0
via
IFTTT
No comments:
Post a Comment