ന്യൂഡൽഹി:ഈ സാമ്പത്തികവർഷം ഇതുവരെ 75 ലക്ഷം പേർ ആദായ നികുതിദാതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്. അടുത്ത മാർച്ചിനകം 1.25 കോടി പേരെ പുതുതായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ പട്ടികയിൽ എത്തിക്കുകയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ ലക്ഷ്യം. നികുതിവെട്ടിപ്പ് തടയുന്നതിന് ഒട്ടേറെ നടപടികളെടുത്തതാണ് നികുതിദായകരുടെ എണ്ണം കൂട്ടിയതെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. സാമ്പത്തികവർഷം പുർത്തിയാകുന്നതിനുമുമ്പ് 1.25 കോടി പേരെ പുതുതായി നികുതിദായകരാക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. 2017-18 ൽ 1.06 കോടി പേരാണ് നികുതിദായകരുടെ പട്ടികയിൽ പുതുതായി ഇടം പിടിച്ചിരുന്നത്. വർഷത്തിന്റെ തുടക്കത്തിൽ നികുതിശൃംഖലയിൽ ഉൾപ്പെടാത്തവരും പിന്നീട് അതേവർഷംതന്നെ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരെയുമാണ് പുതുതായി നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരായി കണക്കാക്കുന്നത്. എന്നാൽ, പുതുതായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരെയെല്ലാം പുതിയ നികുതിദാതാക്കളായി കണക്കാക്കില്ല. റിട്ടേൺ ഫയൽ ചെയ്താലും നികുതിയിൽനിന്ന് അവർക്ക് നിയമപരമായ ഒഴിവുതേടാൻ കഴിയുമെന്നതിനാലാണിത്. എന്നാൽ, ഒരിക്കൽ ആദായനികുതി വിവര ശൃംഖലയിൽ ഉൾപ്പെട്ടാൽ ആ വ്യക്തിയുടെ വരുമാനം പിന്നീട് അജ്ഞാതമായി സൂക്ഷിക്കാൻ കഴിയില്ല. രാജ്യത്തിന്റെ സാമ്പത്തിരംഗം സംഘടിത മേഖലയിലും അസംഘടിത മേഖലയിലും വളർന്നുകൊണ്ടിരിക്കുന്നതിനാൽ പ്രത്യക്ഷനികുതി മേഖലയുടെ വ്യാപ്തി വർധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2DptQdi
via
IFTTT
No comments:
Post a Comment