ശബരിമല: മാധ്യമങ്ങളെ തടഞ്ഞതിനെതിരെ ഹൈക്കോടതി, പോലീസുകാര്‍ക്കെതിരെയും നടപടി വേണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ശബരിമല: മാധ്യമങ്ങളെ തടഞ്ഞതിനെതിരെ ഹൈക്കോടതി, പോലീസുകാര്‍ക്കെതിരെയും നടപടി വേണം

കൊച്ചി: ശബരിമല സംഘർഷത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി. ഭക്തരെ ആക്രമിച്ചതിനും, വാഹനങ്ങൾ തകർത്തതിനും പോലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സംഘർഷത്തിൽ ഭക്തർക്കെതിരെ സ്വീകരിച്ച അതേനടപടികൾ അക്രമം നടത്തിയ പോലീസുകാർക്കെതിരെയും സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ ഇവരെ കണ്ടെത്താൻ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ക്രമസമാധാനപാലത്തിന്റെ പേരിൽ ഭക്തരെയും മാധ്യമങ്ങളെയും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നും, പമ്പയിൽ മാധ്യമങ്ങളെ തടഞ്ഞ് ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാധ്യമങ്ങൾ അവിടെ എത്തിയാൽ അതിന്റെ ഗുണം സർക്കാരിനുമുണ്ടെന്നും, മാധ്യമങ്ങളെ തടഞ്ഞത് മറ്റെന്തെങ്കിലും നടപ്പാക്കാൻ വേണ്ടിയാണോ എന്നും കോടതി ചോദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2ALAqbA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages