കൊച്ചി: ശബരിമല അയ്യപ്പന് ചൈതന്യം നൽകേണ്ട തന്ത്രി വിശ്വാസ വഞ്ചന കാട്ടിയിരിക്കുകയാണെന്ന് മന്ത്രി എ.കെ ബാലൻ. ശ്രീധരൻപിള്ളയുടെ തുറന്നുപറച്ചിലോടെ ഗൂഢാലോചന വെളിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസും സംഘപരിവാറും ചേർന്ന് നടത്തിയ ഗൂഢാലോചന അനാവരണം ചെയ്യപ്പെട്ടു. ഉള്ളിലുള്ളത് തുറന്നു പറയുന്ന ആളാണ് ശ്രീധരൻപിള്ള. ഞങ്ങൾ ഒരേ ക്ലാസിൽ ഇരുന്ന് പഠിച്ചവരാണ്. ഇനിയും ഇത് തുടരുമെന്നാണ് പ്രതീക്ഷ. യഥാർഥത്തിൽ അയ്യപ്പ വിഗ്രഹത്തിന് ചൈതന്യം നൽകേണ്ട ഒരു വ്യക്തി ബിജെപിയുടെ കുതന്ത്രത്തിന് വിധേയമായാണ് ചൈതന്യം കൊടുക്കുന്നത് എന്ന് വന്നാൽ എന്തായിരിക്കും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കേണ്ടത്. തന്ത്രി രാഷ് ട്രീയം കളിക്കുന്നു. ബിജെപിയുടെ കൂടെയാണ്. ഇതിനെക്കാളും അപ്പുറം ഒരു തെളിവ് ആവശ്യമില്ല. ചൈതന്യം നൽകുന്ന തന്ത്രിയുടെ ജൂനിയറാണ് വിഗ്രഹം.ആ വിഗ്രഹത്തിന് കിട്ടുന്ന ഉപദേശമൊക്കെ ആർഎസ്എസിന്റെ ഓഫീസിൽ നിന്നാണെന്ന് വന്നാൽ, ഇതോട് കൂടി വ്യക്തമായല്ലോ. തന്ത്രി ജനങ്ങളെ പറ്റിച്ചു. ബിജെപി കേരളത്തിലെ വിശ്വാസികളെ പറ്റിച്ചു. ആളെക്കൂട്ടികൊടുക്കുന്ന പരിപാടിയായിരുന്നു കോൺഗ്രസിന്. കോൺഗ്രസും ഇക്കാര്യത്തിൽ ലജ്ജിക്കണം. കേരളത്തിലെ ഭക്ത ജനങ്ങൾ ഇപ്പോഴെങ്കിലും ഇതൊക്കെ മനസ്സിലാക്കി ഈ കുതന്ത്രങ്ങൾ പയറ്റുന്നവർക്കെതിരെ പ്രതികരിക്കണം. തന്ത്രി വിശ്വാസവഞ്ചന കാട്ടി. ഇതുപോലെ ഒരു വഞ്ചന ഒരു തന്ത്രിയും കാട്ടിയിട്ടില്ല. ഗുരുതരമായുള്ള വീഴ്ചയാണിത്. ഇതുപോലുള്ള തന്ത്രിമാരെങ്കിൽ എങ്ങനെയാണ് ഭക്തർ ഇവരെയൊക്കെ വിശ്വസിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2F5EHem
via
IFTTT
No comments:
Post a Comment