ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍: അന്വേഷണം വേണമെന്ന് കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍: അന്വേഷണം വേണമെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന സംഭവങ്ങളെല്ലാം ബി ജെ പി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്നതാണ് പി എസ് ശ്രീധരൻപിള്ളയുടെ പുറത്തെത്തിയ ശബ്ദരേഖയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലവിഷയവുമായി ബന്ധപ്പെട്ട് ബി ജെ പിസ്വീകരിച്ച നിലപാടുകളെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. ഇതിന്റെ പിന്നിൽ നടന്ന എല്ലാ ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലെ സമരം ബി ജെ പി ആസൂത്രണം ചെയ്തതെന്ന ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിന്റെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും തിങ്കളാഴ്ച പുറത്തെത്തിയിരുന്നു. കോഴിക്കോട് നടന്ന യുവമോർച്ചാ യോഗത്തിലായിരുന്നു ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. ആർ എസ് എസ് ആസൂത്രണം ചെയ്ത അക്രമസംഭവങ്ങളാണ് ശബരിമലയുമായി ബന്ധപ്പെട്ട് നടന്നകൊണ്ടിരിക്കുന്നത്. ബി ജെ പിയുടെ അജണ്ട നടപ്പാക്കാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. Read more...ബി ജെ പിയെ വെട്ടിലാക്കി ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ ഏതെങ്കിലും ഒരു പാർട്ടിയുടെ കയ്യിൽ കളിക്കേണ്ടവരല്ല തന്ത്രി കുടുംബം. ശ്രീധരൻപിള്ള പറയുന്നത് അനുസരിച്ചല്ല നട അടച്ചിടേണ്ടത്. പുറത്തുവന്ന വെളിപ്പെടുത്തലുകളെഅടിസ്ഥാനപ്പെടുത്തി ദേവസ്വം ബോർഡ് തുടർനടപടികൾ സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. തന്ത്രികുടുംബം ബാഹ്യശക്തികൾക്ക് വിധേയരായി പ്രവർത്തിക്കേണ്ടവരല്ലെന്നും കോടിയേരി മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. content highlights:kodiyeri balakrishnan on p s sreedharan pillas speech on sabarimala issue at yuvamorcha meeting


from mathrubhumi.latestnews.rssfeed https://ift.tt/2ALoaYB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages