ബി ജെ പിയുടെ യഥാര്‍ഥമുഖം പുറത്തെത്തി, ഭക്തര്‍ വിഡ്ഢികളല്ലെന്നും ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ബി ജെ പിയുടെ യഥാര്‍ഥമുഖം പുറത്തെത്തി, ഭക്തര്‍ വിഡ്ഢികളല്ലെന്നും ചെന്നിത്തല

തിരുവനന്തപുരം:ശബരിമലയിൽ ഭക്തരുടെ താത്പര്യമല്ല രാഷ്ട്രീയക്കളിയാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീധരൻപിള്ളയുടെ പ്രസ്താവനയോടെ ബി ജെ പിയുടെ യഥാർഥമുഖം പുറത്തായെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ആർ എസ് എസും ബി ജെ പിയും മറ്റ് സംഘപരിവാർ ശക്തികളും ശബരിമലവിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പു നടത്താൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ ആരോപണം ശരിയാണെന്ന് ഈ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇവർക്ക് ശബരിമലയോടോ ഭക്തജനങ്ങളോടോ ആത്മാർഥതയില്ല. ഇവർക്ക് താത്പര്യം മുതലെടുപ്പിന്റെ രാഷ്ട്രീയത്തോടാണ്. കേരളത്തിലെ ഭക്തജനങ്ങൾ വിഡ്ഢികളാണ് ശ്രീധരൻപിള്ള കരുതണ്ട. ബി ജെ പിയുടെ ഈ രാഷ്ട്രീയ മുതലെടുപ്പിന് ശരിയായ തിരിച്ചടി ജനങ്ങൾ നൽകുമെന്നും ചെന്നിത്തല പറഞ്ഞു. read more...ബി ജെ പിയെ വെട്ടിലാക്കി ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ ശബരിമലയിലെ സമരം ബി ജെ പി ആസൂത്രണം ചെയ്തതെന്ന ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിന്റെ ശബ്ദരേഖയും വീഡിയോ ദൃശ്യങ്ങളും തിങ്കളാഴ്ച പുറത്തെത്തിയിരുന്നു. കോഴിക്കോട് നടന്ന യുവമോർച്ചാ യോഗത്തിലായിരുന്നു ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. തുലാമാസ പൂജയ്ക്കിടെ സ്ത്രീകൾ സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകൾ പ്രവേശിച്ചാൽ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചിരുന്നുവെന്നും ശ്രീധരൻ പിള്ള പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. content highlights:ramesh chennithala on p s sreedharan pilla speech on sabarimala at yuvamorcha meeting


from mathrubhumi.latestnews.rssfeed https://ift.tt/2AM73WN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages