മുംബൈ: മുംബൈ ഭീകരാക്രമണത്തിന് നാളെ പത്ത് വയസ്. ദിവസങ്ങളോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തീവ്രവാദി ആക്രമണം 2008 ഫെബ്രുവരി 11നാണ് നടന്നത്. പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത അജ്മല്‍ കസബ് എന്ന തീവ്രവാദിയെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. ഇയാളെ 2012ല്‍ തൂക്കിക്കൊന്നിരുന്നു.
മുംബൈ സി.എസ്.റ്റി റെയില്‍വേ സ്‌റ്റേഷനിലാണ് ഭീകരാക്രണം തുടങ്ങിയത്. പിന്നീട് താജ് ഹോട്ടലടക്കം വിവിധയിടങ്ങളില്‍ ഭീകരര്‍ ആക്രമണം നടത്തി. പത്ത് വര്‍ഷത്തിനിപ്പുറവും രാജ്യത്തെ നടുക്കുന്ന ഓര്‍മ്മയാണ് മുംബൈ ഭീകരാക്രമണം. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പോലീസ് വീഴ്ചയാണ് ആക്രമണത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചതെയന്ന വെളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫര്‍ രംഗത്ത്.
സെബാസ്റ്റിയന്‍ ഡിസൂസ എന്ന മാധ്യമഫോട്ടോഗ്രാഫറുടേതാണ് വെളിപ്പെടുത്തല്‍. മുംബൈ സി.എസ്.ടിയില്‍ നിന്ന് വെടിയൊച്ച കേട്ടയുടന്‍ ഡിസൂസ ക്യാമറയുമെടുത്ത് സ്‌റ്റേഷനിലേക്ക് ചെന്നു. അപ്പോള്‍ ആക്രമണം തുടങ്ങി അധികം സമയമായിരുന്നില്ല. അജ്മല്‍ കസബിനെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ ഭയന്ന് പോയ പോലീസുകാര്‍ ഇയാളെ വിട്ടയച്ചു. ഇതാണ് മറ്റ് കേന്ദ്രങ്ങളിലേക്ക് കൂടി ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആക്രമണത്തിലേക്ക് നയിച്ചതെന്ന് സെബാസ്റ്റിയന്‍ ആരോപിച്ചു.
അജ്മല്‍ കസബിന് വധശിക്ഷ നല്‍കുന്നതിനടക്കം കോടതിയില്‍ നിര്‍ണായക തെളിവായി മാറിയ നിരവധി ഫോട്ടോകള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് സെബാസ്റ്റിയന്‍. മുംബൈ സി.എസ്.ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കസബിനെ വിട്ടയിച്ചില്ലായിരുന്നെങ്കില്‍ ആക്രമണം രൂക്ഷമാകില്ലായിരുന്നെന്ന് സെബാസ്റ്റിയന്‍ പറഞ്ഞു. രണ്ട് ബറ്റാലിയന്‍ പോലീസ് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും ഒന്നും ചെയ്യാനായില്ല.
അജ്മല്‍ കസബിന്റെ തോക്കേന്തിയ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് സെബാസ്റ്റിയന്‍. ഈ ചിത്രത്തിന് ലോക് പ്രസ് ഫോട്ടോ അവാര്‍ഡ് ലഭിച്ചിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച സെബാസ്റ്റിയന്‍ ഇപ്പോള്‍ ഗോവയില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്. ട്രെയിന്റെ ക്യാരേജില്‍ കയറിയിരുന്നാണ് അദ്ദേഹം കസബിന്റെ ചിത്രം പകര്‍ത്തിയത്.
from mangalam.com https://ift.tt/2Ri97f6
via IFTTT
No comments:
Post a Comment