ശമ്പളം നല്‍കിയില്ല: ഇന്ത്യന്‍ കമ്പനിയിലെ ഏഴ് ജീവനക്കാരെ എത്യോപ്യയിലെ തൊഴിലാളികള്‍ തടവിലാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

ശമ്പളം നല്‍കിയില്ല: ഇന്ത്യന്‍ കമ്പനിയിലെ ഏഴ് ജീവനക്കാരെ എത്യോപ്യയിലെ തൊഴിലാളികള്‍ തടവിലാക്കി

ന്യുഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്‍ഫ്രാട്രക്ചര്‍ ലീസിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്റ് എഫ്എസ്) കമ്പനിയിലെ ഏഴ് ഇന്ത്യന്‍ ജീവനക്കാരെ എത്യോപ്യയിലെ ഓഫീസികളില്‍ തടവിലാക്കിയെന്ന് റിപ്പോര്‍ട്ട്. എത്യോപ്യയിലെ ജീവനക്കാരാണ് വിവിധ ഓഫീസുകളിലായി ഇവരെ ബന്ദികളാക്കിയിരിക്കുന്നത്. ശമ്പളം മുടങ്ങിയതാണ് കാരണം.

ഈ മാസം 24 മുതല്‍ ഇവര്‍ തടവറയിലാണെന്നാണ് വിവരം. എത്യോപ്യയിലെ ഒറോമിയ, അംഹാര സംസ്ഥാനങ്ങളിലുള്ള നിര്‍മ്മാണസൈറ്റുകളിലാണ് ഇവരെ ബന്ദികളാക്കി വച്ചിരിക്കുന്നത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചതായാണ് സൂചന.

ബന്ദിയാക്കപ്പെട്ട ജീവനക്കാരില്‍ ഒരാളായ ചൈതന്യ ഹരിയാണ് വിവരം ആദ്യം പുറത്തുവിട്ടത്. ട്വിറ്ററിലൂടെ ഇന്ത്യയുടെ സഹായം തേടി ഇയാള്‍ സന്ദേശം അയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഷ്ട്രപതി ഭവന്‍, സുഷ്മ സ്വരാജ് തുടങ്ങിയവര്‍ക്കാണ് ട്വിറ്ററിലൂടെ എസ്.ഒ.എസ് സന്ദേശം അയച്ചത്. എന്നാല്‍ ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നു.

തങ്ങളുടെ സുരക്ഷ ഓരോ ദിവസവും ആശങ്കയിലാണെന്നും ഭക്ഷണവും വെള്ളവും അടക്കം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തേക്ക് അയക്കുന്നില്ലെന്നും ബന്ദിയാക്കപ്പെട്ടാര്‍ പറയുന്നു. തങ്ങള്‍ പോയാല്‍ അവരുടെ ശമ്പള കുടിശ്ശിക ലഭിക്കില്ലെന്ന് അവര്‍ ഭയക്കുന്നതായും ചൈതന്യ ഹരി ഒരു മാധ്യമത്തോട് പ്രതികരിച്ചു. തടവില്‍ കഴിയുന്നവരുടെ ആരോഗ്യനിലയും മോശമാണെന്നും ഇവര്‍ പറയുന്നു. പ്രദേശത്തെ പോലീസും സര്‍ക്കാര്‍ അധികൃതരും നാട്ടുകാര്‍ക്കൊപ്പമാണ്.

അതേസമയം, തര്‍ക്കം പരിഹരിച്ച് ജീവനക്കാരെ മോചിപ്പിക്കാന്‍ ഐഎല്‍ആന്റ് എഫ്എസ് മാനേജുമെന്റുമായും പ്രദേശിക അധികൃതരുമായും ചര്‍ച്ച നടത്തിവരികയാണെന്ന് എത്യോപ്യയിലെ ഇന്ത്യന്‍ എംബസി വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ ഐഎല്‍ ആന്റ് എഫ്എസ് തയ്യാറായില്ല.

റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങളെ തുടര്‍ന്ന് എത്യോപ്യയിലേക്ക് ഫണ്ട് അയക്കാന്‍ കഴിയുന്നില്ലെന്നും ഇതേതുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്നും സൂചനയുണ്ട്. ഒമ്പതുമാസമായി ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.



from mangalam.com https://ift.tt/2E5JI54
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages