ഓരോ രാത്രികളിലും കൂടെ കിടന്നിരുന്നത് വ്യത്യസ്ത സുന്ദരിമാര്‍ ; ഒരുകാലത്ത് സിനിമയിലെ പണം മുഴുവന്‍ ചെലവഴിച്ചത് പെണ്ണിനും ചൂതുകളിക്കാനും ; സ്‌നേഹസമ്പനയായ ഭാര്യ ഉണ്ടായിട്ടും വഞ്ചിച്ചെന്ന് ജാക്കിചാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

ഓരോ രാത്രികളിലും കൂടെ കിടന്നിരുന്നത് വ്യത്യസ്ത സുന്ദരിമാര്‍ ; ഒരുകാലത്ത് സിനിമയിലെ പണം മുഴുവന്‍ ചെലവഴിച്ചത് പെണ്ണിനും ചൂതുകളിക്കാനും ; സ്‌നേഹസമ്പനയായ ഭാര്യ ഉണ്ടായിട്ടും വഞ്ചിച്ചെന്ന് ജാക്കിചാന്‍

സംഘട്ടന സംവിധായകനായിരുന്ന കാലത്ത് കിട്ടിയിരുന്ന പണം മുഴുവന്‍ വേശ്യകള്‍ക്കും ചൂതുകളിക്കാനും വേണ്ടിയായിരുന്നു ചെലവഴിച്ചിരുന്നതെന്ന് വിഖ്യാത ആക്ഷന്‍ ഹീറോ ജാക്കിചാന്‍. വ്യക്തിജീവിതത്തില്‍ സ്ത്രീകളെ അങ്ങേയറ്റം മോശമായി പരിഗണിച്ചിരുന്ന സ്വന്തം രക്തത്തില്‍ പിറന്ന കുട്ടികളെ പോലും അവഗണിച്ച തികച്ചും ക്രൂരനായ വ്യക്തിയായിരുന്നു താനെന്ന് ജാക്കി വെളിപ്പെടുത്തുന്നു. ഡിസംബര്‍ ആദ്യം പുറത്തുറങ്ങാനിരിക്കുന്ന ആത്മകഥ 'നെവര്‍ ഗ്രോ അപ്പി'ലാണ് ഈ വെളിപ്പെടുത്തല്‍.

സ്റ്റണ്ട്മാനായി ജോലി ചെയ്തിരുന്ന കാലത്ത് പണം ധൂര്‍ത്തടിക്കുകയായിരുന്നു. ചൂതുകളിയും സ്ത്രീകളുമായിരുന്നു ദൗര്‍ബല്യം. ഓരോ ദിവസവും ഉറങ്ങിയിരുന്നത് ഓരോ സ്ത്രീകള്‍ക്കൊപ്പമായിരുന്നു. സ്ത്രീവിഷയത്തിനായി ജാക്കി നമ്പര്‍ നയന്‍ എന്ന കോഡുവാക്കാണ് ഉപയോഗിച്ചിരുന്നത്. പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല . ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും വീട്ടിലെത്തിയാലുടന്‍ താരം ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.

കള്ളിനും പെണ്ണിനും മദ്യപാനത്തിനുമായിരുന്നു മുഴുവന്‍ പണവും ചെലവഴിച്ചിരുന്നത്. അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്‌സിഡസ് എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു. നടികൂടിയായ ജോവാന്‍ ലിന്നിനോട് ഭ്രാന്തമായ അനുരാഗം ഉണ്ടായിരുന്നെന്ന് പറഞ്ഞ ജാക്കിചാന്‍ പിന്നീട് മുന്‍ മിസ് ഏഷ്യ എലൈനോയുമായി ബന്ധത്തില്‍ പെട്ട വഞ്ചിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച തന്റെ ലെസ്ബിയന്‍ പങ്കാളിയെ വിവാഹം കഴിച്ച മകള്‍ എട്ട എന്‍ജിയെക്കുറിച്ച് ജാക്കി പുസ്തകത്തില്‍ പറഞ്ഞിട്ടില്ല. എറ്റയെ എലൈന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജാക്കിചാന്‍ വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞത് ലോകത്തെ പുരുഷന്മാര്‍ക്ക് പറ്റുന്ന പിഴവ് തനിക്കും പറ്റിയെന്നാണ്.

[IMG]

ഹോങ്കോംഗിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ജാക്കിച്ചാന്‍ പിന്നീട് ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന രണ്ടാമത്തെ താരത്തിലേക്ക് ഉയര്‍ന്നത് ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു. പിതാവ് ചാന്‍കോംഗ് സാന്‍ ആണ് ജാക്കിയെ ആയോധനകല പഠിപ്പിച്ചത്. എന്നാല്‍ പഠിക്കാന്‍ മോശമായിരുന്നതിനെ തുടര്‍ന്ന് താരത്തെ പിതാവ് ഓപ്പറ സ്‌കൂളിലേക്ക് അയയ്ക്കുകയായിരുന്നു. ക്രൂരമായി വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചിരുന്ന ആ ബോര്‍ഡിംഗ് സ്‌കൂളിലും ജാക്കിക്ക് അഭിനയവും ആയോധനകലയും പരിശീലിക്കേണ്ടി വന്നു.

ഇപ്പോഴും തനിക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നാണ് ജാക്കി പറയുന്നത്്. ബോര്‍ഡിംഗ് സ്‌കൂളില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കണമായിരുന്നു. അഭിനയവും പാട്ടും ആയോധനകലയുമെല്ലാം അഭ്യസിപ്പിച്ചിരുന്ന ഇവിടുത്തെ കുട്ടികള്‍ക്ക് സിനിമയില്‍ അവസരം കിട്ടിയാല്‍ മാസ്റ്റര്‍ക്ക് ദിവസവും പണം നല്‍കണമായിരുന്നു. പതിനഞ്ചാം വയസ്സിലായിരുന്നു ജാക്കി ആദ്യം പ്രണയത്തില്‍ അകപ്പെടുന്നത്. ചാംഗ് എന്ന് പേരിലുള്ള ആ സുന്ദരിയെ പക്ഷേ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ ജാക്കിയെ അനുവദിച്ചില്ല. എപ്പോഴും കാമുകിയെ കാണണമെന്ന് മോഹിക്കുന്ന പതിവ് കാമുകന്മാരെ പോലെയായിരുന്നില്ല താനെന്നും കിട്ടുന്ന ഏതു ജോലിക്കും ഹോങ്കോംഗിന് പുറത്താണെങ്കില്‍ പോലും പോയി ചെയ്തിരുന്നു. പ്രണയം തകര്‍ന്നതിന് ശേഷവും ചാങ്ങിനെ ജാക്കി സഹായിച്ചുകൊണ്ടിരുന്നു. ചാങ് അന്ന് ഒരു തുണിക്കട നടത്തുകയായിരുന്നു. ചാങ്ങിനെ സഹായിക്കാന്‍ തന്റെ കൂട്ടുകാരെ ജാക്കി പണം നല്‍കി ഈ കടയില്‍ നിന്നും തുണിവാങ്ങാന്‍ പതിവായി അയയ്ക്കും.

ഒടുവില്‍ തനിക്ക് ജാക്കി അയയ്ക്കുന്നവരല്ലാതെ കച്ചവടക്കാര്‍ ഇല്ലെന്നും എല്ലാറ്റിനും പണം നല്‍കുന്നത് ജാക്കിയാണെന്നും അറിഞ്ഞതോടെ അവര്‍ കട നിര്‍ത്തി. എന്നാല്‍ പിന്നീട് ജാക്കിയെ അതിയായി സ്‌നേഹിച്ച ചാങ്ങ് ഒരിക്കല്‍ താരം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് പ്രയാസപ്പെട്ട കാലത്ത് 2,500 ഡോളര്‍ കൊടുത്ത് സഹായിക്കാന്‍ ഓടിയെത്തുകയും ചെയ്തു. പിന്നീട് വന്‍ പണക്കാരനായി മാറിയ ജാക്കിയുടെ വ്യക്തിപരമായുള്ള വരുമാനം മാത്രം 350 ദശലക്ഷം എന്നാണ് ഫോര്‍ബ്‌സ് കണക്കാക്കിയത്. റമ്പിള്‍ ഇന്‍ ദി ബ്രോംഗ്‌സ്, റഷ് അവര്‍ പോലെയുള്ള സിനിമകള്‍ വന്‍ഹിറ്റായ താരം ആര്‍മര്‍ ഓഫ് ഗോഡ് എന്ന സിനിമയില്‍ ഏറ്റ പരിക്കാണ് ജീവിതത്തില്‍ ഏറ്റവും വലുതായി കണക്കാക്കുന്നത്.

[IMG]

1973 ല്‍ ബ്രൂസ് ലിയ്ക്ക് ഹോളിവുഡില്‍ സിംഹാസനം നേടിക്കൊടുത്ത എന്റര്‍ ദി ഡ്രാഗണില്‍ ചെറിയ വേഷം ചെയ്തതിലൂടെയാണ് ജാക്കിയുടെ സിനിമാ കരിയര്‍ തുടങ്ങുന്നത്. പിന്നീട് സിനിമയില്‍ സംഘട്ടനം നിര്‍വ്വഹിക്കാന്‍ തുടങ്ങി. അപ്പോള്‍ മുതല്‍ സാമ്പത്തികമായി മെച്ചപ്പെട്ടുവന്നു. ഒന്നു പിഴച്ചുപോയാല്‍ പിറ്റേന്നത്തെ പ്രഭാതം കാണുകയില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നെന്ന് താരം പറയുന്നു. ഹോങ്കോംഗിലെ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് ഗ്രൂപ്പ് സിനിമയിലേക്ക് സ്റ്റണ്ട് ചെയ്യാന്‍ വിളിക്കാന്‍ തുടങ്ങിയതോടെ തലവര മാറി. ഓപ്പറ സ്‌കൂള്‍ മുതല്‍ കൂട്ടുകാരനായിരുന്ന സോമാഹാങ്ങുമൊത്തായിരുന്നു ജാക്കി ഇക്കാര്യം നിര്‍വ്വഹിച്ചിരുന്നത്.

1978 ല്‍ അഭിനയിച്ച സ്‌നേക്ക് ദി ഈഗിള്‍ ഷാഡോ, ഡ്രങ്കന്‍ മാസ്റ്റര്‍, ഫീയര്‍ലെസ് ഹെയ്‌ന എന്നീ സിനിമകള്‍ വന്‍ ഹിറ്റായതോടെ താരം നായകനിലേക്ക് ഉയര്‍ന്നു. തെരുവില്‍ ജാക്കിയുടെ ഓട്ടോഗ്രാഫിനായി ആളു കൂടാന്‍ തുടങ്ങിയതോടെ പതിയെ താര സിംഹാസനത്തിലേക്ക് കയറിയ ജാക്കിയുമായി അക്കാലത്ത് 65 ലക്ഷം ഡോളറിന്റെ കരാറാണ് ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കിയത്്. പിന്നീട് താരം വലിയ പണക്കാരനായി മാറുകയും സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യാനും തുടങ്ങി. സംഘട്ടന സംവിധായകനായിരുന്ന കാലത്ത് ഒരു ചെറിയ പിഴവ് പോലും മരണത്തിലേക്ക് നയിക്കുമെന്ന് ഭയപ്പെട്ടിരുന്നതായി താരം പറയുന്നു.

തന്റെ ജീവിത പ്രണയം എന്ന് ജാക്കി വിശേഷിപ്പിച്ച ഭാര്യ ജോവാന്‍ ലിന്നിനെ ജാക്കി കണ്ടു മുട്ടിയത് തായ്‌വാനിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു. അന്ന് ഏറെപ്പേര്‍ ആരാധിച്ചിരുന്ന അറിയപ്പെടുന്ന നടിയായിരുന്നു ജോവന്‍. താനാവട്ടെ അവളുടെ അടുത്ത് യാതൊരു മൂല്യവുമില്ലാത്ത കുംഗ്ഫൂ ആര്‍ടിസ്റ്റായിരുന്നു എന്നാണ് ജാക്കിച്ചാന്‍ കുറിച്ചിരിക്കുന്നത്. 1981 ല്‍ ജോവന്‍ ഗര്‍ഭിണിയാകും വരെ ഇരുവരും ബന്ധം രഹസ്യമായി സൂക്ഷഇച്ചു. പിന്നീട് ലോസ് ഏഞ്ചല്‍സില്‍ വെച്ച് വിവാഹിതരായി.

[IMG]

സുദീര്‍ഘമായ ദാമ്പത്യത്തിനുള്ള കാരണവും ജാക്കി ജോവാന് നല്‍കുകയാണ്. തനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമാണ് അവരെന്നും തനിക്ക് വേണ്ടി ജീവിതം ബലികഴിച്ച അവരെ ഏറെ ബഹുമാനിക്കുന്നെന്നും താരം പറയുന്നു. സ്വാര്‍ത്ഥനും എളുപ്പം മറ്റുള്ളവരുടെ വലയില്‍ വീഴുന്നയാളുമായ തന്റെ സ്വഭാവത്തിന്റെ നേരെ വിപരീതമായിരുന്നു ജോവാന്‍. തന്നെ തന്റെ വഴിക്ക് ജോവാന്‍ വിട്ടെന്നു താരം പറയുന്നു. എന്നിട്ടും ജോവാനെ ജാക്കി വഞ്ചിച്ചു. എലൈനുമായി ബന്ധത്തില്‍ പെട്ടു. 1999 ല്‍ ഇത് പുറത്തായപ്പോഴായിരുന്നു എല്ലാ ആണുങ്ങള്‍ക്കും പറ്റുന്ന ഒരു തെറ്റ് എന്ന് ജാക്കി പരസ്യമായി പറഞ്ഞത്.

അന്ന് വീട്ടിലെത്തിയ ജാക്കി ഭാര്യയോടും മകനോടും വിവരം പറഞ്ഞു. കരയുകയായിരുന്നു ജോവാന്റെ പ്രതികരണം. മകന്‍ തുറിച്ചുനോക്കി. എന്നാല്‍ പിന്നീട് രണ്ടുപേരും താരത്തിന് മാപ്പു കൊടുത്തു. ഒരിക്കല്‍ ഭാര്യയുമായി വീട്ടില്‍ വഴക്കുണ്ടാക്കിയപ്പോള്‍ കുഞ്ഞായിരുന്ന മകനെ ഒരു കയ്യിലെടുത്ത് സോഫയിലേക്ക് എറിഞ്ഞെന്നും അതുകണ്ട് ജോവാന്‍ പേടിച്ചുപോയെന്നും ജാക്കി പറയുന്നു. പിന്നീട് ഇക്കാര്യത്തില്‍ ജാക്കി മാപ്പു പറയുകയും ചെയ്തു.

താന്‍ ഒരിക്കലും ഒരു നല്ല പിതാവോ ഭര്‍ത്താവോ ആയിരുന്നില്ലെന്നും എന്നാല്‍ ആ രണ്ടു റോളിലും പരാജയമായിരുന്നില്ലെന്നും ജാക്കി പറയുന്നു. അതേസമയം എലൈനിലുള്ള മകള്‍ എറ്റയെക്കുറിച്ച് പുസ്തകത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. തന്റെ ജൈവപരമായ പിതൃത്വം മാത്രമാണ് അതെന്നും അയാള്‍ തന്റെ പിതാവ് അല്ലെന്നും അത്തരം ഒരു വികാരമേ തനിക്കില്ലെന്നുമാണ് പിതാവിനെക്കുറിച്ച് എറ്റ പറഞ്ഞത്. കഴിഞ്ഞ ദിവസം തന്റെ സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം ചെയ്ത് എറ്റ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. സ്വവര്‍ഗ്ഗാനുരാഗം മാതാപിതാക്കള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ തനിക്ക് താമസിക്കാന്‍ വീടില്ലെന്നും താനും പങ്കാളിയും പാലത്തിനടിയിലാണ് താമസിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.



from mangalam.com https://ift.tt/2FR4CXD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages