കോഴിക്കോട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതികളില്‍ നിന്നും കോടതികളിലേക്ക് ജാമ്യം തേടി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ഓടുമ്പോള്‍ ദീര്‍ഘകാലമായി കോഴിക്കോട് പ്രൊഡക്ഷന്‍ വാറന്റുകള്‍ കെട്ടിക്കിടക്കുന്നത് 17 സ്‌റ്റേഷനുകളില്‍.
ഏതാണ്ട് 2020 വാറന്റുകളാണ് ഇത്തരത്തില്‍ നടപ്പാക്കാനുള്ളതെന്നാണ് വിവരം. സുരേന്ദ്രനെതിരായ വാറന്റ് പോലീസ് ധൃതിപിടിച്ച് നടപ്പാക്കുമ്പോള്‍ സിറ്റി പോലീസ് കമ്മിഷണറുടെ പരിധിയിലുള്ള 17 പോലീസ് സ്‌റ്റേഷനുകളില്‍ ദീര്‍ഘകാലമായുള്ള പ്രൊഡക്ഷന്‍ വാറന്റുകള്‍ കെട്ടിക്കിടക്കുകയാണ്.
കൊലപാതകം, മാനഭംഗം, കവര്‍ച്ച തുടങ്ങിയ കേസുകളിലെ പ്രതികള്‍ക്കുള്ള വാറന്റുകളും കെട്ടിക്കിടപ്പുണ്ട്. പല കേസുകളിലും പ്രതികള്‍ സ്ഥലത്തുവന്നുപോയിട്ടും പോലീസ് തിരിഞ്ഞുനോക്കുന്നില്ല. കിടക്കുന്ന കേസുകളില്‍ എത്രയും പെട്ടെന്ന് വാറന്റ് നടപ്പാക്കാന്‍ നടപടിയെടുക്കണമെന്നു സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കി.
പെറ്റി കേസുകളിലെ വാറന്റാണ് നടപ്പാക്കാനുള്ളതില്‍ ഭൂരിഭാഗവും. മോഷണം, പിടിച്ചുപറി, കവര്‍ച്ച തുടങ്ങിയ സംഭവങ്ങളിലെ ഏറെയും പ്രതികള്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ നല്‍കിയ വിലാസത്തില്‍ പിന്നീട് അന്വേഷിക്കുമ്പോള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. പ്രതിഷേധ സാഹചര്യത്തില്‍ സുരേന്ദ്രനെതിരേയുള്ള പല കേസുകളും പോലീസ് നടപടിയിലാക്കിയിരിക്കുകയാണ്.
from mangalam.com https://ift.tt/2SjwuoE
via IFTTT
No comments:
Post a Comment