ശബരിമലയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നു: ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ശബരിമലയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നു: ശ്രീധരന്‍പിള്ള

പത്തനംതിട്ട: ഇന്ത്യ കണ്ടതില്‍വച്ച് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ശബരിമലയില്‍ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സര്‍ക്കാര്‍ പോലീസിനെ ഉുയോഗിച്ച് മനുഷ്യാവകാശലംഘനം നടത്തുന്നു ശബരിമലയിലെത്തിയവര്‍ക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. സമാധനത്തോടെ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ദൈനംദിന കാര്യങ്ങളില്‍ കൈകടത്തിയതിന് സര്‍ക്കാര്‍ മാപ്പുചോദിക്കണം. മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആചാരങ്ങളും ഈശ്വര വിശ്വാസങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കാനൊ അനുവര്‍ത്തിക്കാനൊ പാടില്ലെന്നത് കോയമ്പത്തുര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയവവും പ്രചരണവുമാണ് അതിന്റെ ഭാഗമായാണ് ശബരിമലയിലെ നടപടിയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.



from mangalam.com https://ift.tt/2DpXUFE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages