ബാലഭാസ്‌കറിന്റെ അപകടം; വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

ബാലഭാസ്‌കറിന്റെ അപകടം; വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും അപകടത്തില്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തും. അപകട സമയത്ത് കാറോടിച്ചിരുന്നത് ആരാണെന്നതിനെ സംബന്ധിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിന് ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന.

ബാലഭാസ്‌കറിന്റെ സുഹൃത്തും ഡ്രൈവറുമായ അര്‍ജുനാണ് കാറോടിച്ചിരുന്നതെന്നും അര്‍ജുന്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണിയിരുന്നു പ്രാഥമിക നിഗമനം. ബാലഭാസ്‌കറാണ് കാറോടിച്ചിരുന്നതെന്നാണ് അര്‍ജുനും മൊഴി നല്‍കിയത്. എന്നാല്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്. ബാലഭാസ്‌കര്‍ പിന്‍ സീറ്റിലായിരുന്നെന്നും ലക്ഷ്മി പറഞ്ഞു.

അപകടസമയത്ത് വാഹനത്തിന് 80 കിലോമീറ്ററിലധികം വേഗത ഉണ്ടായിരുന്നു എന്നാണ് സൂചന. ശാസ്ത്രീയ തെളിവുകളുശട വിശകലന റിപ്പോര്‍ട്ട് കുടി ലഭിച്ച ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്ന് പോലീസ് അറിയിച്ചു. കാറോടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധരുടേയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹായം പോലീസ് തേടിയിട്ടുണ്ട്.



from mangalam.com https://ift.tt/2yXlSV3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages