പത്തനംതിട്ട: രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് ശബരിമലയിൽ പോലീസിനെ അണിനിരത്തി കേരള സർക്കാർ നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള.ശബരിമലയിലെത്തിയവർക്ക് മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. സമാധനത്തോടെ ദർശനം നടത്താൻ വിശ്വാസികൾക്ക് സാധിച്ചില്ല. ദൈനംദിന കാര്യങ്ങളിൽ കടന്നുകയറിയതിന് സർക്കാർ മാപ്പ് ചോദിക്കണം. മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് കേന്ദ്ര മനുഷ്യവകാശ കമ്മീഷന്റെ മുന്നിൽ ബിജെപി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്രമസമാധനത്തെ സംബന്ധിച്ച് ഗവർണറെ കണ്ട് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആചാരക്രമവും ഈശ്വര വിശ്വാസവും ഇല്ലാതാക്കണമെന്നകാഴ്ച്ചപ്പാടോടെയാണ് സർക്കാരിന്റെ പ്രവർത്തനം. മതപരമായ ആചാരങ്ങൾ സംഘടിപ്പിക്കാനോ അനുവർത്തിക്കാനോ പാടില്ല എന്നത് കേരളത്തിലെ പാർട്ടി പ്രവർത്തകർ ലംഘിക്കുന്നുവെന്ന് സിപിഎമ്മിന്റെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലെ പ്രമേയവും പ്രചാരണവുമാണ്. അതിന്റെ ഭാഗമാണ് ശബരിമലയിലെ നടപടിയെന്ന് ഞങ്ങൾ സംശയിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2QmfJbD
via
IFTTT
No comments:
Post a Comment