3.6ലക്ഷം കോടി വേണമെന്ന് ധനമന്ത്രാലയം; പറ്റില്ലെന്ന് ആര്‍ ബി ഐ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

3.6ലക്ഷം കോടി വേണമെന്ന് ധനമന്ത്രാലയം; പറ്റില്ലെന്ന് ആര്‍ ബി ഐ

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ സർപ്ലസ് ഫണ്ടിൽ(ആർ ബി ഐയുടെ ചെലവു കഴിച്ചുള്ള തുക)നിന്ന് 3.6ലക്ഷം കോടി രൂപ ആവശ്യപ്പെട്ടുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആവശ്യം ആർ ബി ഐ നിരസിച്ചു. സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന നിഗമനത്തെ തുടർന്നാണ് സർക്കാരിന്റെ ആവശ്യം ആർ ബി ഐ തള്ളിയത്. ഈ തുക ആർ ബി ഐക്കും സർക്കാരിനും സംയുക്തമായി കൈകാര്യമായി ചെയ്യാമെന്നും ധനമന്ത്രാലയം മുന്നോട്ടുവച്ച ആവശ്യത്തിൽ വ്യക്തമാക്കിയിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആർ ബി ഐയുടെ ആകെ സർപ്ലസ് ഫണ്ട് 9.59 ലക്ഷം കോടിരൂപയാണ്. ഈ തുകയിൽനിന്നാണ് 3.6ലക്ഷം കോടി ധനമന്ത്രാലയം ആവശ്യപ്പെട്ടത്. മൂലധനം നൽകി പൊതുമേഖലാ ബാങ്കുകളെ സഹായിക്കു(റീകാപ്പിറ്റലൈസേഷൻ)ന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഈ തുക കൊണ്ടു നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നത്. സർക്കാരും കേന്ദ്രബാങ്കും തമ്മിൽ സർപ്ലസ് ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട എസ് എസ് ഡി പി(സ്റ്റാഗേഡ് സർപ്ലസ് ഡിസ്ട്രിബ്യൂഷൻ പോളിസി)2017 ജൂലൈയിലാണ് ആർ ബി ഐ സ്വീകരിച്ചത്. ഇതിൻ പ്രകാരമാണ് സർപ്ലസ് ഫണ്ട് ആർ ബി ഐ സർക്കാരിന് നൽകുന്നത്. എന്നാൽ എസ് എസ് ഡി പിയിലെ ചട്ടങ്ങൾ തീർത്തും ഏകപക്ഷീയമാണെന്നാണ് ധനമന്ത്രാലയത്തിന്റെ ആരോപണം. ചട്ടങ്ങൾ അംഗീകരിച്ച യോഗത്തിൽ സർക്കാരിന്റെ പ്രതിനിധികളുണ്ടായിരുന്നില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. അതിനാൽ തന്നെ അന്ന് അംഗീകരിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും വിഷയത്തിൽ ചർച്ച വേണമെന്നും മന്ത്രാലയം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. 2017-18ൽ അമ്പതിനായിരം കോടിരൂപയാണ് സർപ്ലസ് ഫണ്ടായി ആർ ബി ഐ സർക്കാരിന് കൈമാറിയത്. 2016-17ൽ 30659 കോടിരൂപയും കൈമാറി. content highlights:rbi rejects demand from central govt seeking 3.6 lakh crore


from mathrubhumi.latestnews.rssfeed https://ift.tt/2qtPx3z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages