സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആചാരങ്ങൾ സംരക്ഷിക്കേണ്ടതാണ്. ആർഎസ്എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വംബോർഡ് അംഗം കെ.പി.ശങ്കർ ദാസ് പറഞ്ഞു. പടിയിൽ പിൻതിരിഞ്ഞ് നിന്നതും ആചാര ലംഘനമാണ്. ഇക്കാര്യങ്ങൾ ബോർഡ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആചാരം ലംഘിക്കുന്നുവെന്ന് പറഞ്ഞ് പ്രതിഷേധം നടത്തുന്നവർ തന്നെ ആചാരം ലംഘിക്കുകയാണെന്നാണ് ബോർഡ് പറയുന്നത്. പരിപാവനമായ പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ ഒരാളെയും കടത്തി വിടാറില്ല. അങ്ങനെയുള്ള സന്ദർഭത്തിലാണ് ആർഎസ്എസ് നേതാവിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആചാര ലംഘനം നടന്നതെന്ന് ആക്ഷേപം ഉയരുന്നത്. പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുന്നത് ആചാരലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. 50 വയസിന് മുകളിലുള്ള സ്ത്രീകളെ തടയുന്നതും ആചാരലംഘനമാണെന്ന് ബോർഡ് വ്യക്തമാക്കി. അതേ സമയം പതിനെട്ടാം പടിയിൽ ആചാര ലംഘനം നടത്തിയ സംഭവത്തിൽ തന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആചാര ലംഘനമുണ്ടായാൽ നടയടക്കുമെന്ന് നേരത്തെ തന്ത്രി പറഞ്ഞിരുന്നു. അതേ സമയം താൻ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് വത്സൻ തില്ലങ്കേരി പ്രതികരിച്ചു. ഇരുമുടിക്കെട്ടുമായിട്ടാണ് പടികയറിയത്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അയ്യപ്പനോട് പ്രായശ്ചിത്വം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PfkAPg
via
IFTTT
No comments:
Post a Comment