ശബരിമല: സന്നിധാനത്തേക്കു പോകാൻ നിലയ്ക്കലിൽ എത്തിയ അയ്യപ്പ ധർമ സേന നേതാവ് രാഹുൽ ഈശ്വറിനെ പോലീസ് തടഞ്ഞു. പമ്പയിലേക്ക് രാഹുലിനെ കടത്തിവിടാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി. അനുമതിയില്ലാതെ പോയാൽ രാഹുലിനെ കരുതൽ കസ്റ്റഡിയിൽ എടുക്കേണ്ടിവരുമെന്നും പോലീസ് അറിയിച്ചു. മറ്റു രണ്ടുപേർക്കൊപ്പം ഇരുമുടിക്കെട്ടുമായി ശനിയാഴ്ച ഉച്ചയോടെയാണ് രാഹുൽ നിലയ്ക്കലിൽ എത്തിയത്.പോലീസ് തടഞ്ഞതിനെ തുടർന്ന് നിലയ്ക്കൽ സ്റ്റേഷനിലെത്തിയ രാഹുൽ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ കടത്തിവിടാനാകൂവെന്നും പോലീസ് രാഹുലിനോടു വ്യക്തമാക്കി. തുടർന്ന് രാഹുൽ നിലയ്ക്കലിൽ നിന്ന് മടങ്ങി. അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ മാധ്യമങ്ങളോടു പ്രതികരിച്ചു. content highlights:Polie blocks rahul eswar at nilackal
from mathrubhumi.latestnews.rssfeed https://ift.tt/2RaQEAK
via
IFTTT
No comments:
Post a Comment