കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധിച്ച് 21 പേർ മരിച്ചിട്ടുണ്ടെന്നഅന്താരാഷ്ട്ര ഗവേഷണ റിപ്പോർട്ട് തളളി ആരോഗ്യമന്ത്രി കെകെശൈലജ. 21 നിപ്പമരണമെന്ന് പറഞ്ഞാൽ 18 നിപ്പമരണം മാത്രമേ ഉറപ്പിച്ചതാണെന്ന് കണക്കാക്കാനാവൂ. ബാക്കിയുള്ളവ സംംശയാസ്പദമെന്നേ പറയാനാവൂ എന്നും മന്ത്രി ശെലജ ടീച്ചർ പറഞ്ഞു. സംസ്ഥാനത്ത് 21 നിപ്പ മരണം ഉണ്ടായെന്നുള്ള അന്താരാഷ്ട്ര ഗവേഷണ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 18 കേസുകളാണ് ലാബിൽ പരിശോധിച്ച് നിപ്പ ഉണ്ടെന്ന് സ്ഥീരികരിച്ചത്. സ്വാലിഹിന്റെ മരണത്തോടെയാണ് നിപ്പയാണെന്ന് ഉറപ്പിച്ചത്. മൂന്നൂറിൽ പരം കേസുകളിലാണ് സാമ്പിളുകൾ വൈറോളജി ലാബിലേക്ക് അയച്ചത്. രോഗലക്ഷണം കാണിച്ച 5 എണ്ണവും നിപ്പ തന്നെയായിരിക്കാം. പക്ഷേ, അത് നിപ്പ മരണം ആണെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ല. ടെസ്റ്റ് റിസൽട്ട് അനുസരിച്ച് മാത്രമേ രോഗം നമുക്ക് സ്ഥിരീകരിക്കാനാവൂ എന്നും ശൈലജടീച്ചർ പറഞ്ഞു. Read More:നിപ ബാധിച്ച് മരിച്ചത് 21 പേർ; റേഡിയോളജി അസിസ്റ്റന്റും മരിച്ചത് നിപ ബാധിച്ച്:റിപ്പോർട്ട് പുറത്ത്.
from mathrubhumi.latestnews.rssfeed https://ift.tt/2QmRbmk
via
IFTTT
No comments:
Post a Comment