കോട്ടയം: സുപ്രീം കോടതിയുടെ പിന്‍ബലത്തില്‍ ശബരിമല ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ എത്തിയ തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. വിമാനത്താവളത്തില്‍ നിന്നും പ്രതിഷേധക്കാര്‍ നാമജപപ്രതിഷേധത്തിന് പിന്നാലെ നവമാധ്യമത്തിലും പ്രതിഷേധം കനക്കുന്നു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയെന്ന് കാണിച്ച് എടുത്ത സെല്‍ഫി ചിത്രമടക്കം പോസ്റ്റ് ചെയ്തതിന് താഴെയാണ് ഗോ ബാക്ക് എന്ന് കമന്റ് ചെയ്തിരിക്കുന്നത്.
[IMG]
എന്തൊക്കെ പ്രതിഷേധമുണ്ടായാലും തങ്ങള്‍ തിരികെ പോകുന്നില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായി. ഇന്ന് പുലര്‍ച്ചെ 4.45ഓടെയാണ് തൃപ്തി ദേശായി അടക്കമുള്ള അഞ്ചംഗസംഘം സ്വകാര്യ വിമാനത്തിലാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്.
from mangalam.com https://ift.tt/2B9rs8s
via IFTTT
No comments:
Post a Comment