ലണ്ടന്‍: മരിയോ മാന്‍സുകിച്ചിനെ പോലെ മികച്ച താരങ്ങളെ നഷ്ടമായെങ്കിലും കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിയ ക്രൊയേഷ്യ തെളിയിച്ചപ്പോള്‍ തകര്‍പ്പന്‍ ഫോം തുടരുന്ന ബെല്‍ജിയവും ജയവുമായി മുമ്പോട്ട് പോയി. നാഷണല്‍ ലീഗില്‍ സ്‌പെയിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്രൊയേഷ്യ വമ്പന്‍ ജയം നേടിയത്. ബെല്‍ജിയം ഐസ് ലാന്റിനെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് മറികടന്നു.
സാഗ്രേബില്‍ നടന്ന മത്സരത്തില്‍ ടിന്‍ ജേദ്വാജിന്റെ ഇരട്ട ഗോളുകളായിരുന്നു ലോകകപ്പ് രണ്ടാം സ്ഥാനക്കാരെ രക്ഷിച്ചത്് ക്രെമറിക്കിന്റെ ആദ്യ ഗോളില്‍ മുന്നിലെത്തിയ അവര്‍ 69 ാം മിനിറ്റില്‍ നേടിയ ഗോളിന് പുറമേ ജെദ്‌വാജിന്റെ ഇഞ്ചുറിടൈം ഗോളില്‍ വിജയം നേടി. ക്രാമറിക്ക് 54 ാം മിനിറ്റില്‍ നേടിയ ഗോളിന്റെ ആഹ്‌ളാദം അവസാനിക്കും മുമ്പ് സ്‌പെയിന്‍ സെബല്ലോസിലൂടെ തിരിച്ചടിച്ചിരുന്നു. എന്നാല്‍ 69 ാം മിനിറ്റില്‍ ജെദ്‌വാജ് നേടിയ ഗോളില്‍ ക്രൊയേഷ്യ വീണ്ടും മുന്നിലെത്തിയെങ്കിലും പത്തു മിനിറ്റ് പോലും പിന്നിടും മുമ്പ് സിമേ റാല്‍ക്കോയുടെ കയ്യില്‍ പന്തു തട്ടിയതിന് കിട്ടിയ പെനാല്‍റ്റി നായകന്‍ റാമോസ് മുതലാക്കി.
കളി സമനിലയില്‍ അവസാനിക്കുമെന്ന ഘട്ടത്തില്‍ ഇഞ്ചുറിടൈമില്‍ മാഴ്‌സലോ ബ്രോസോവിക്കിന്റെ ഒരു താഴ്ന്ന ഷോട്ട് ഡീ ജിയ തട്ടിയെങ്കിലും അത് വീണുകിട്ടിയ ജേദ്‌വാജ് പാഴാക്കിയില്ല. രണ്ടാം പകുതിയില്‍ സുപ്പര്‍താരം ബാറ്റ്‌സ്ഹുയിയുടെ ഇരട്ട ഗോളുകളായിരുന്നു ബെല്‍ജിയത്തിന് വിജയം നലകിയത്. സ്വിറ്റ്‌സര്‍ ലന്റില്‍ നടക്കുന്ന അടുത്ത മത്സരത്തിലെ ഒരു ജയമോ സമനിലയോ പോലും ബെല്‍ജിയത്തെ അടുത്ത വര്‍ഷം നടക്കുന്ന ഫൈനല്‍സില്‍ എത്തിക്കും. ഗ്രൂപ്പില്‍ ഒമ്പതു പോയിന്റോടെ മുന്നിലാണ് ബെല്‍ജിയം.
from mangalam.com https://ift.tt/2PVv1r5
via IFTTT
No comments:
Post a Comment