രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സുപ്രീംകോടതിയില്‍ പോകുമെന്ന് രഹ്ന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സുപ്രീംകോടതിയില്‍ പോകുമെന്ന് രഹ്ന

കൊച്ചി : മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത കേസില്‍ രഹ്നഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി നല്‍കിയ നിര്‍ദേശം. ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് രെഹ്ന ഇത്തരം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്.

എന്നാല്‍, താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

രഹ്ന അയ്യപ്പ വേഷത്തില്‍ ഇരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് നടപടി. തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിട്ടുള്ളത്. ഇതിനു പുറമേ തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ രഹ്ന ശബരിമല സന്ദര്‍ശിക്കാന്‍ എത്തിയതും വന്‍ വിവാദമായിരുന്നു. ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹ്നയ്ക്ക് തിരികെ മടങ്ങേണ്ടി വന്നു.

ഇതിനിടെ, ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ആറുപേര്‍ക്ക് ജാമ്യം അനുവദിച്ചു.



from mangalam.com https://ift.tt/2DswFd9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages