കൊച്ചി : ശബരിമലയില്‍ യഥാര്‍ത്ഥ ഭക്തരെയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതി. നടപടികള്‍ സുതാര്യമെങ്കില്‍ എന്തിനാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതിനാല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം, മാധ്യമങ്ങള്‍ക്ക് പോലീസ് നിയന്ത്രണമില്ലെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടപ്പോള്‍ കുറച്ച് സമയത്തേയ്ക്ക് മാത്രമാണ് നിയന്ത്രണം കൊണ്ടുവന്നതെന്നും പോലീസ് കോടതിയില്‍ മറുപടി നല്‍കി. ഇപ്പോള്‍ ആര്‍ക്കും നിയന്ത്രണമില്ലെന്നും പോലീസ് അറിയിച്ചു. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി അറിയിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2QNgnz2
via IFTTT
No comments:
Post a Comment