സന്നിധാനം: ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. പതിനെട്ടാം പടിയിലും സോപാനത്തും സേവനം അനുഷ്ഠിക്കുന്ന പോലീസുകാര്‍ക്ക് മാത്രം ഇളവ് നല്‍കിയിട്ടുണ്ട്. 18-ാം പടിക്ക് താഴേയ്ക്കുള്ള എല്ലായിടത്തും ജോലിയുള്ള പോലീസുകാര്‍ക്കും കാക്കി യൂണിഫോമും തൊപ്പിയും ലാത്തി ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും നിര്‍ബന്ധമാക്കി.
ബെല്‍റ്റും തൊപ്പിയും ധരിച്ച് യൂണിഫോം ഇന്‍സേര്‍ട്ട് ചെയ്തുവേണം ജോലി ചെയ്യാന്‍. മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ഇന്ന് വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ ഐജി വിജയ് സാക്കറെയാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. വന്‍ പോലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. 50 പിന്നിട്ട വനിതാ പോലീസ് സംഘത്തെയും സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.
നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിലേയ്ക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് ഇലവുങ്കല്‍ മാത്രമാണ് പ്രവേശനം. 10 മണിക്ക് ശേഷം മാത്രമേ ഭക്തരെ നിലയ്ക്കലിലേയ്ക്ക് കടത്തിവിടൂ എന്നതാണ് പോലീസ് തീരുമാനം.
from mangalam.com https://ift.tt/2qOn9cw
via IFTTT
No comments:
Post a Comment