വീട്ടില്‍ നിന്നു കൊണ്ടുവന്ന പ്രഭാതഭക്ഷണം നിലത്തിരുന്ന് 'തൃപ്തി'യോടെ കഴിച്ച് തൃപ്തിയും സംഘവും; പുറത്ത് പ്രതിഷേധം കടുപ്പിച്ച് ഭക്തര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

വീട്ടില്‍ നിന്നു കൊണ്ടുവന്ന പ്രഭാതഭക്ഷണം നിലത്തിരുന്ന് 'തൃപ്തി'യോടെ കഴിച്ച് തൃപ്തിയും സംഘവും; പുറത്ത് പ്രതിഷേധം കടുപ്പിച്ച് ഭക്തര്‍

കൊച്ചി : പ്രതിഷേധം കടുത്തതോടെ ശബരിമലയിലേയ്ക്കുള്ള യാത്ര കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും. തൃപ്തി എത്തിയതോടെ തികച്ചും നാടകീയ സംഭവങ്ങളാണ് വിമാനത്താവളത്തില്‍ ഉണ്ടായത്. ഇതേതുടര്‍ന്ന് പുലര്‍ച്ചെ 4.40 ന് എത്തിയ തൃപ്തി ഉച്ചയ്ക്ക് ഒരു മണിയാകുമ്പോഴും വിമാനത്താവളത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

പുറത്തിറങ്ങാന്‍ നിവൃത്തിയില്ലാതായതോടെ വീട്ടില്‍ നിന്നു കൊണ്ടുവന്ന പ്രഭാത ഭക്ഷണം തൃപ്തിയും സംഘവും നിലത്തിരുന്ന് കഴിച്ചു. മണിക്കൂറുകളായി തുടരുന്ന പ്രതിഷേധം കൊണ്ട് തന്റെ തീരുമാനത്തില്‍ മാറ്റം വരില്ലെന്നും ഒരടിപോലും പിന്നോട്ടില്ലെന്നും എന്തു വന്നാലും ശബരിമല സന്ദര്‍ശിക്കാതെ തിരികെ മടങ്ങില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തൃപ്തി.

ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി.



from mangalam.com https://ift.tt/2qMWflc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages