കൊച്ചി: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ ഉണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഘർഷങ്ങൾ സംബന്ധിച്ച് ശബരിമല സ്പെഷൽ കമ്മീഷണറായ ജില്ലാ ജഡ്ജി പി. മനോജ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്. ദേവസ്വം കേസുകൾ പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരിനോടും ദേവസ്വം ബോർഡിനോടും നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൻമേലുള്ള ഹർജി കോടതി പരിഗണിക്കും. ചിത്തിര ആട്ടവിശേഷത്തിന് രണ്ടു ദിവസത്തേക്ക് നടതുറന്നപ്പോൾ നടപ്പന്തലിൽ വെച്ച് സ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവം, പതിനെട്ടാംപടിയിലുണ്ടായ ആചാരലംഘനങ്ങൾ, ശബരിമലയിലെ സൗകര്യങ്ങളിലുള്ള ഭക്തരുടെ പരാതികൾ, പോലീസ് ക്രമീകരണങ്ങൾ സംബന്ധിച്ച പരാതികൾ തുടങ്ങിയ കാര്യങ്ങളെല്ലാംഉൾപ്പെട്ടതാണ് സ്പെഷൽ കമ്മീഷണർ കോടതിക്ക് നൽകിയ റിപ്പോർട്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2B1kxxY
via
IFTTT
No comments:
Post a Comment