മെൽബൺ: ഇന്ത്യയ്ക്കും, ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടിട്വന്റി പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓസീസ് ടീമിലെ പ്രധാന ബൗളർമാരായ മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ഓൾറൗണ്ടർ മിച്ചൽ മാർഷ് എന്നിവർക്ക് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര മുന്നിൽ കണ്ടാണ് ഇവർക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ അറിയിച്ചു. ഇവർക്കൊപ്പം പീറ്റർ സിഡിലിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. തിരക്കേറിയ സീസണായതിനാൽ ഇവർക്ക് വിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ മാർക്കസ് സ്റ്റോയിനിസും ജേസൺ ബെഹറൻഡോർഫും സ്ഥാനം പിടിച്ചിട്ടുണ്ട്. തുടയിലെ ഞരമ്പിനേറ്റ പരിക്കിനെ തുടർന്ന് പാകിസ്താനെതിരേ യു.എ.ഇ യിൽ നടന്ന ടിട്വന്റി മത്സരത്തിൽ സ്റ്റോയിനിസ് കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഒന്നും ഇന്ത്യയ്ക്കെതിരേ മൂന്നും ടിട്വന്റി മത്സരങ്ങളാണ് ഓസീസ് കളിക്കുക. ഓസ്ട്രേലിയൻ ടീം ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), അലക്സ് കാരി, ആഷ്ടൺ അഗർ, ജേസൺ ബെഹറൻഡോർഫ്, നഥാൻ കോൾട്ടർ നൈൽ, ക്രിസ് ലിൻ, ഗ്ലെൻ മാക്സ്വെൽ, ബെൻ മക്ഡെർമോട്ട്, ഡാർസി ഷോർട്ട്, ബില്ലി സ്റ്റാൻലെയ്ക്ക്, മാർക്കസ് സ്റ്റോയിനിസ്, ആൻഡ്രൂ ടൈ, ആദം സാമ്പ. Content Highlights: australia rest starc lyon marsh for south africa and india t20
from mathrubhumi.latestnews.rssfeed https://ift.tt/2qCylsx
via
IFTTT
No comments:
Post a Comment