തിരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയില്‍ 7.5 കോടി ഹവാല പണം പിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

തിരഞ്ഞെടുപ്പ് ആസന്നമായ തെലങ്കാനയില്‍ 7.5 കോടി ഹവാല പണം പിടിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ഏഴരക്കോടി രൂപഹൈദരാബാദ് പോലീസ് പിടിച്ചെടുത്തു. വിവിധയിടങ്ങളിൽ നിന്ന് സംയുക്തനീക്കങ്ങളിലൂടെയാണ് പോലീസ് 7.51 കോടി രൂപ പിടിച്ചെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തെലങ്കാനയിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിതരണത്തിന് കരുതിയ പണമാണ് പിടിച്ചെടുത്തത് എന്നാണ് സൂചന. പണം പിടിച്ചെടുത്തതിനെ തുടർന്ന് നാലു ഹവാല ഇടപാടുകാരെ പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചതാണ് ഈ തുകയെന്ന് പോലീസ് അറിയിച്ചു. പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ പക്കലെത്തിക്കാനുള്ളതായിരുന്നു പണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. #Hyderabad Task Force Police and Saifabad Police arrested four persons and seized Rs. 7,51,10,300 unaccounted cash pic.twitter.com/FibLor2FDZ — ANI (@ANI) 7 November 2018 വരുംദിവസങ്ങളിൽ വാഹനങ്ങളിലും ലോഡ്ജുകളിലും പരിശോധന വ്യാപിപിക്കുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു. തിരഞ്ഞെടുപ്പ് തികച്ചും അഴിമതി രഹിതമായി നടത്തുന്നതിനായിരിക്കും ഇത്തരം നടപടികളെന്ന് പോലീസ് അറിയിച്ചു. നവംബർ അഞ്ചു വരെ സംസ്ഥാനത്തെ പോലീസ്,നികുതിവകുപ്പുകൾകണക്കിൽ പെടാത്ത 56.48 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഡിസംബർ ഏഴിനാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2yZWrCm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages