ഗുരുവായൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ഗുരുവായൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

ഗുരുവായൂർ: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുവായൂരിൽ പ്രതിഷേധം. മഹിളാമോർച്ചയുടെ പ്രവർത്തകരാണ് ശരണം വിളിച്ച് പ്രതിഷേധിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സത്യാഗ്രഹ സമരത്തിന്റെ സ്മാരകം ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഗുരുവായൂർ ക്ഷേത്രത്തിന്റെ മഞ്ജുളാലിന്റെ സമീപത്താണ് മഹിളാമോർച്ചാ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പോലീസ് ഉടൻതന്നെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടൊപ്പം അടുത്ത പരിപാടി നടക്കേണ്ടിയിരുന്ന പീച്ചിയിലേക്ക് പോകുന്ന വഴിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി കോൺഗ്രസ് പ്രവർത്തകർ നിന്നിരുന്നു. ഇവരെയും പോലീസ് നീക്കം ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Ou48p7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages