തോഷിബ ആണവ യൂണിറ്റ് പൂട്ടുന്നു; 7000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

തോഷിബ ആണവ യൂണിറ്റ് പൂട്ടുന്നു; 7000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ടോക്യോ: തോഷിബ കോർപ്പറേഷൻ ബ്രിട്ടീഷ് ന്യൂക്ലിയർ പവർ യൂണിറ്റ് പൂട്ടുന്നു. യുഎസ് എൽഎൻജി ബിസിനസ് വിറ്റൊഴിയാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ചുവർഷംകൊണ്ടാണ് പദ്ധതി പൂർത്തീകരിക്കുക. ഇതോടെ കമ്പനിയിലെ ഏഴായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകും. പ്രഖ്യാപനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയിൽ 13.7 ശതമാനം വർധനവുണ്ടായി. 2015ൽ തോഷിബ ലാഭം പെരുപ്പിച്ചുകാട്ടിയതായി കണ്ടെത്തിയിരുന്നു. ഈ അപവാദത്തിൽനിന്ന് തലയൂരുകകൂടി ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കംപ്യൂട്ടർ ചിപ്പ് മുതൽ ആണവ റിയാക്ടർവരെയുളള നിർമാണരംഗങ്ങളിൽ പ്രമുഖരായ തോഷിബ 2008 മുതൽ വരവുചെലവുകണക്കുകളിൽ കൃത്രിമം കാണിക്കുന്നതായി കണ്ടെത്തിയിരുന്നു. അമേരിക്കയുമായുള്ള ആണവ വ്യാപാരത്തിൽ 630 കോടി ഡോളറിന്റെ നഷ്ടം വന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞവർഷം ചെയർമാൻ ഷിഗനോറി ഷിഗ രാജിവെച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2yVY7MX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages