സനലുമായി ആംബുലന്‍സ് പാഞ്ഞത് പോലീസ് സ്‌റ്റേഷനിലേക്ക്; ഗുരുതരമായ അനാസ്ഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

സനലുമായി ആംബുലന്‍സ് പാഞ്ഞത് പോലീസ് സ്‌റ്റേഷനിലേക്ക്; ഗുരുതരമായ അനാസ്ഥ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്.പി തള്ളിയിട്ടപ്പോൾ കാറിടിച്ച് മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ പോലീസ് കാണിച്ചത് ഗുരുതരമായ അനാസ്ഥ. മാരകമായി പരിക്കേറ്റ് കിടന്നിരുന്ന സനലിനെ പോലീസ് സംഘം കൊണ്ടുപോയത് പോലീസ് സ്റ്റേഷനിലേക്ക്. ഇതിന്റെ വീഡിയോദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് പോലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഇതിനുശേഷം സനലിനെനെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതിഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. തുടർന്ന് ജനറൽ ആശുപത്രിയിൽനിന്നിറങ്ങിയ ആംബുലൻസ് നേരേ പോയത് നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്കായിരുന്നു. പിന്നീട് ഇവിടെനിന്ന് ഏറെവൈകിയാണ് മെഡിക്കൽ കോളേജിൽ എത്തിയത്.എന്നാൽ അപ്പോഴേക്കും അപകടം നടന്നിട്ട് ഒന്നരമണിക്കൂറോളം കഴിഞ്ഞിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സനൽ മരണപ്പെടുകയും ചെയ്തു. ആംബുലൻസിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി മാറാൻവേണ്ടിയാണ് സനലുമായി പോലീസ് സ്റ്റേഷനിലേക്ക് പോയതെന്നാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ഉടൻതന്നെ ആശുപത്രിയിലെത്തിക്കുന്നതിൽ നെയ്യാറ്റിൻകര പോലീസ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. സംഭവം വിവാദമായതോടെ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ് കുമാർ, ഷിബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2OwexR6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages