സ്ത്രീകളെ ആകര്‍ഷിക്കാന്‍ മൂങ്ങയെ കൊന്ന് ദുര്‍മന്ത്രവാദം: ഒരാള്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

സ്ത്രീകളെ ആകര്‍ഷിക്കാന്‍ മൂങ്ങയെ കൊന്ന് ദുര്‍മന്ത്രവാദം: ഒരാള്‍ അറസ്റ്റില്‍

ന്യൂഡൽഹി: സ്ത്രീകളെ ആകർഷിക്കുന്നതിനായി മൂങ്ങയെ ക്രൂരമായി കൊന്ന് ദുർമന്ത്രവാദം നടത്തിയ 40 കാരൻ അറസ്റ്റിലായി. ഡൽഹിയിലെ സുൽത്താൻ പുരിയിലായിരുന്നു സംഭവം. ട്രക്ക് ഡ്രൈവറായ കനയ്യ എന്നയാളാണ് പിടിയിലായത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ഇയാൾ. യൂട്യൂബ് വീഡിയോ കണ്ടാണ് ഇയാൾ മൂങ്ങയെ കൊലപ്പെടുത്തി ദുർമന്ത്രവാദം നടത്തിയത്. കനയ്യക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നുവെന്നും അവളെ തന്നിലേക്ക് ആകർഷിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കനയ്യ മന്ത്രവാദക്രിയ നടത്തിയതെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ കനയ്യയുടെ വീട്ടിലെ ഫ്രീസറിൽ നിന്ന് മൂങ്ങയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൂങ്ങയുടെ നഖവും ആന്തരികാവയവങ്ങളും ഇയാൾ വേർപ്പെടുത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2zNTTGV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages