തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊന്നെന്ന കേസിൽ ഡിവൈ.എസ്.പി. ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സനലിനെ ഡിവൈ.എസ്.പി. മനഃപൂർവ്വം കൊലപ്പെടുത്തിയതാണ്. വഴിയിലേക്ക് വാഹനം വരുന്നത് കണ്ടാണ് സനലിനെ തള്ളിയിട്ടതെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാഹചര്യത്തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. കൊലക്കുറ്റം നിലനിൽക്കുന്നതിനാൽ തന്നെ ഹരികുമാറിന് മുൻകൂർ ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. ഹരികുമാറിന്റെ മുൻകൂർ ജാമ്യപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറിക്കിയത്. ഇതിനിടെ ഒളിവിൽ കഴിയുന്ന ഹരികുമാർ കേരളത്തിൽ തിരിച്ചെത്തിയതായി സൂചനയുണ്ട്. വൈകാതെ അദ്ദേഹം കീഴടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് സനലിന്റെ ഭാര്യ ഇന്ന് രാവിലെ എട്ടു മണിമുതൽ ഉപവാസ സമരം നടത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2Dk5roZ
via
IFTTT
No comments:
Post a Comment