പുണെ: ഹോംവർക്ക്ചെയ്യാത്തതിൽ ക്ഷുഭിതനായഅധ്യാപകൻ വിദ്യാർത്ഥിയുടെ മുഖത്ത് ക്രൂരമായി മർദ്ദിച്ചു. പൂണെയിലെ ഛത്രപതി ശിവജി മഹാരാജ് മിലിറ്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് ക്രൂര മർദനം ഏറ്റത്.വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അധ്യാപകൻ മുഖത്ത് പ്രഹരിച്ചതിനെ തുടർന്ന് ഞെരമ്പുകൾക്ക് തകരാറ് സംഭവിച്ചതോടെ വിദ്യാർത്ഥിയുടെ മുഖം തളർന്നുപോയെന്ന്രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒക്ടോബർ 15 നും 25 നും ഇടയിലാണ് വിദ്യാർത്ഥിയ്ക്ക് മർദനമേറ്റത്. ദീപാവലി അവധിയ്ക്ക് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തിയപ്പോഴാണ് മുഖത്തിന്റെ ഇടതുവശത്തെ രൂപമാറ്റം ശ്രദ്ധിച്ചത്. ചോദിച്ചപ്പോൾ അധ്യാപകന്റെ മർദനമേറ്റതാണെന്ന് വിദ്യാർത്ഥി രക്ഷിതാക്കളോട് പറഞ്ഞു. ഉടൻതന്നെ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിയച്ചു. മർദനത്തിന്റെ ആഘാതത്തിൽ മുഖത്തിന് ഗുരുതരമായി പരിക്കേറ്റെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. മുഖം ബെഞ്ചിൽ ഇടിച്ചുവെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതേ തുടർന്ന് തിങ്കളാഴ്ച്ച രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. സന്ദീപ് ഗാഡെ എന്ന അധ്യാപകനാണ് കുട്ടിയെ മർദിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തെ തുടർന്ന്അധ്യാപകനെ സസ്പെന്റ് ചെയ്തുവെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. Content Highlight: Student Suffers Facial Paralysis After Teacher Bangs his Face
from mathrubhumi.latestnews.rssfeed https://ift.tt/2DiMOS3
via
IFTTT
No comments:
Post a Comment