നവംബർ 11-നു വന്ന ശശി തരൂരിന്റെ ശബരിമല: വേണ്ടത് അനുരഞ്ജനം എന്ന ലേഖനത്തിൽ തിരുത്താനാകാത്ത സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന ഉപശീർഷകത്തിനു ചുവടെയുള്ള ഒരു വാചകം മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, നിങ്ങളുടെ വിശ്വാസം സ്റ്റോക്ക്ഹോം സിൻഡ്രോം (ബന്ദികൾക്ക് തങ്ങളെ ബന്ദിയാക്കിവെച്ചിരിക്കുന്നവരോട് തോന്നുന്ന സഹാനുഭൂതി) പോലെയുള്ള ഒന്നാണെന്ന് സ്ത്രീകളെ പറഞ്ഞുമനസ്സിലാക്കുന്നത് നിയമവിരുദ്ധമാകും, എന്ന് വന്നിരുന്നു (...but in matters of religion, it would be preposterous to tell women that their faith is really a form of Stockholm Syndrome). ഇവിടെ Preposterous എന്ന വാക്കിന് നിയമവിരുദ്ധമാകും എന്ന അർഥമല്ല മറിച്ച് അസംബന്ധമായിരിക്കും എന്ന അർഥമാണ് ഉദ്ദേശിച്ചത് എന്ന് ലേഖകൻ അറിയിച്ചിട്ടുണ്ട്. അതിനാൽ ..മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, നിങ്ങളുടെ വിശ്വാസം സ്റ്റോക്ക്ഹോം സിൻഡ്രോം (ബന്ദികൾക്ക് തങ്ങളെ ബന്ദിയാക്കിവെച്ചിരിക്കുന്നവരോട് തോന്നുന്ന സഹാനുഭൂതി) പോലെയുള്ള ഒന്നാണെന്ന് സ്ത്രീകളോട് പറയുന്നത് തികച്ചും അസംബന്ധമായിരിക്കും എന്ന് ആ വാചകം തിരുത്തിവായിക്കാൻ അപേക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2DBgyuj
via
IFTTT
No comments:
Post a Comment