തെലങ്കാന: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

തെലങ്കാന: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി

ന്യൂഡൽഹി: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. പിസിസി പ്രസിഡന്റ് എൻ ഉത്തംകുമാർ റെഡ്ഡി ഹുസുർനഗർ മണ്ഡലത്തിൽ ജനവിധി തേടും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ജനറൽ സെക്രട്ടറി മുകുൾവാസ്നിക് ആണ് പട്ടിക പുറത്തുവിട്ടത്. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗമാണ് 65 സ്ഥാനാർഥികളെ നിശ്ചയിച്ചത്.സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോൺഗ്രസ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു.ടിഡിപിയുമായി ചേർന്ന് സഖ്യമായിട്ടാണ് തെലങ്കാനയിൽ കോൺഗ്രസ് മത്സരിക്കുന്നത്. എൻഡിഎയുടെ സഖ്യകക്ഷിയായിരുന്ന ടിഡിപി പിന്നീട് സഖ്യം ഉപേക്ഷിക്കുകയായിരുന്നു. ബിജെപിക്കെതിരെ വിവിധ കക്ഷികളെ അണിനിരത്തി ഒരു പ്രതിപക്ഷ നിര കെട്ടപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ പാർട്ടി നേതാക്കളുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. Content Highlights:Congress Releases First List Of Candidates, Telangana Assembly Polls, Election 2018


from mathrubhumi.latestnews.rssfeed https://ift.tt/2QIAcrz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages