ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം നിലനിൽക്കെ പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആർബിഐ ഗവർണർ ഊർജിത് പട്ടേലുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. നവംബർ ഒമ്പതിന് ഡൽഹിയിൽ പ്രധാനമന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരേയും ഊർജിത് പട്ടേൽ കണ്ടതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരുതൽ ധനശേഖരത്തിൽ നിന്നും പണം ആവശ്യപ്പെട്ടതിന്റെ പേരിൽ ആർബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. അടുത്ത തിങ്കളാഴ്ച റിസർവ് ബാങ്കിന്റെ ബോർഡ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തോടെ സർക്കാരിന്റെ അതൃപ്തി നേരിടുന്ന ഊർജിത് പട്ടേൽ രാജിവെക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കണക്കൂ തീർക്കലിന്റെ ദിനമായിരിക്കും ഇതെന്നാണ് കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞിരിക്കുന്നത്. ചെറുകിട- ഇടത്തരം സംരംഭകർക്ക് വായ്പാ പദ്ധതി വിഷയവും ചർച്ചയായതായാണ് വിവരം. ചില ബാങ്കുകളുടെ ഇടപാടുകളെ സംബന്ധിച്ചുള്ള വിലയിരുത്തലുമുണ്ടായി. വായ്പ നൽകുന്നതിൽ നിന്ന് പതിനൊന്നോളം ബാങ്കുകളെ ആർബിഐ തടഞ്ഞിരുന്നു. വായ്പ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ആർബിഐക്ക് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം.
from mathrubhumi.latestnews.rssfeed https://ift.tt/2z1Sjle
via
IFTTT
No comments:
Post a Comment