ന്യൂയോർക്ക്: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഒരു ശതമാനത്തിലേറെ താഴ്ന്നു. എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെകിനോട് ഉത്പാദനം കുറയ്ക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദംചെലുത്തിയതിനെതുടർന്നാണ് വില കുറഞ്ഞത്. ബ്രൻഡ് ക്രൂഡ് ബാരലിന് 70 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 59 ഡോളർ നിരക്കിലുമാണ്. ഒക്ടോബറിനുശേഷം ക്രൂഡ് വിലയിൽ 20 ശതമാനത്തോളം ഇടിവുണ്ടായി. ക്രൂഡ് ഓയലിന്റെ ഉദ്പാദനം അമേരിക്ക വൻതോതിൽ വർധിപ്പിച്ചു. 11.6 മില്യൺ ബാരൽ എന്ന റെക്കോഡ് നിലയിലാണ് പ്രതിദിന ഉത്പാദനം.
from mathrubhumi.latestnews.rssfeed https://ift.tt/2qKKagy
via
IFTTT
No comments:
Post a Comment