അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമം: 2000 ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമം: 2000 ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലുകളില്‍

വാഷിങ്ടൺ: അഭയം തേടി അനധികൃതമായി അതിർത്തികടന്ന് അമേരിക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് 2400 ഓളം ഇന്ത്യക്കാർ അമേരിക്കയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതായി റിപ്പോർട്ട്. ഇവരിൽ കൂടുതലും പഞ്ചാബിൽനിന്നുള്ളവരാണ്. അമേരിക്കയിലെ 86 ജയിലുകളിലായി ഇത്തരത്തിൽ 2382 ഇന്ത്യക്കാരാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ(എൻ എ പി എ) വ്യക്തമാക്കി. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് പ്രകാരമാണ് എൻ എ പി എയ്ക്കു ഈ കണക്കുകൾ ലഭിച്ചത്. മാതൃരാജ്യത്ത് അക്രമവും വേട്ടയാടലും നേരിടേണ്ടി വരുന്നുവെന്നാണ് അഭയം തേടുന്നതിനുള്ള കാരണങ്ങളായി ഇവരിൽ അധികം പേരും ഉന്നയിച്ചിരുന്നതെന്ന് എൻ എ പി എ പ്രസിഡന്റ് സത്നാം എസ് ചാഹൽ വാർത്താ ഏജൻസിയായ പി ടി ഐയോടു പറഞ്ഞു. ഒക്ടോബർ പത്താം തിയതി വരെയുള്ള കണക്കുകൾ പ്രകാരം കാലിഫോർണിയയിലെ അഡെലാന്റോ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് പ്രൊസസിങ് സെന്ററിൽനിന്ന് 377 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇംപീരിയൽ റീജിയണൽ അഡൾട്ട് ഡിറ്റൻഷൻ ഫെസിലിറ്റിയിൽനിന്ന് 269 പേരെയും വിക്ടർവില്ലെയിലെ ഫെഡറൽ കറക്ഷണൽ ഇൻസ്റ്റിറ്റിയൂഷനിൽനിന്ന് 245 പേരെയും വാഷിങ്ടൺ സ്റ്റേറ്റിലെ ടകോമ ഐ സി ഇ പ്രോസസിങ് സെന്ററിൽനിന്ന് 115 പേരെയും അറസ്റ്റ് ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. content highlights:about 2400 Indians are imprisoned in american jails for illegally crossing the us border


from mathrubhumi.latestnews.rssfeed https://ift.tt/2PV2aDb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages