കട്ടച്ചിറ പള്ളിത്തര്‍ക്കം: മൃതദേഹം സംസ്‌കരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

കട്ടച്ചിറ പള്ളിത്തര്‍ക്കം: മൃതദേഹം സംസ്‌കരിച്ചു

കട്ടച്ചിറ(ആലപ്പുഴ): കായംകുളം കട്ടച്ചിറ പള്ളിയിലെ ഓർത്തഡോക്സ്- യാക്കോബായ വിഭാഗക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് പതിനൊന്നു ദിവസമായി സംസ്കരിക്കാൻ സാധിക്കാതിരുന്ന മൃതദേഹം ഒടുവിൽ സംസ്കരിച്ചു. കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവിന്റെ മൃതദേഹമാണ് സംസ്കരിച്ചത്. നവംബർ മൂന്നിനാണ് വർഗീസ് മാത്യു അന്തരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ മൂലമാണ് സംസ്കാരം നടന്നത്. ശക്തമായ പോലീസ് സുരക്ഷയിൽ ബുധനാഴ്ച രാവിലെ സംസ്കാരച്ചടങ്ങുകൾ നടന്നു. അനിഷ്ടസംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിരുന്നു. കൂടാതെ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. രാവിലെ ഏഴുമണിയോടെ വർഗീസ് മാത്യുവിന്റെ മൃതദേഹം ആംബുലൻസിൽ കട്ടച്ചിറ പള്ളിക്ക് സമീപത്തേക്ക് കൊണ്ടുവരികയും കുരിശടിക്കു സമീപം പ്രാർഥന നടത്തുകയും ചെയ്തു. യാക്കോബായ വിഭാഗത്തിലെ ആറു വൈദികരാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്. വർഗീസിന്റെ ചെറുമകൻ കൂടിയായ ഫാദർ ജോർജി ജോണാണ് പള്ളിക്ക് സമീപത്തും സെമിത്തേരിയിൽ നടന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. എട്ടുമണിക്കുള്ളിൽ സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി. ഓർത്തഡോക്സ്- യാക്കോബായസഭാ തർക്കത്തിൽ സുപ്രീംകോടതിവിധിയെത്തുടർന്നുണ്ടാക്കിയ ധാരണപ്രകാരം വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കൾ മാത്രമെ മാത്രമേ സെമിത്തേരിയിൽ പ്രവേശിക്കാവൂ എന്നതാണ് വ്യവസ്ഥ. എന്നാൽ വർഗീസ് മാത്യുവിന്റെ ചെറുമകൻ ജോർജി ജോൺ,യാക്കോബായ സഭയിലെ വൈദികനാണ്. അതിനാൽ അദ്ദേഹത്തെ വൈദീകവേഷത്തിൽ സെമിത്തേരിയിൽ പ്രവേശിപ്പിക്കണമെന്നതായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. ഇത് ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചില്ല. ഇതിന്റെ പേരിലുള്ള തർക്കത്തെ തുടർന്നാണ് മൃതദേഹം സംസ്കരിക്കാൻ കഴിയാതെ നീണ്ടുപോയത്. മൃതദേഹം ചൊവ്വാഴ്ച തന്നെ സംസ്കരിക്കണമെന്ന് കളക്ടർ എസ്.സുഹാസ് അന്ത്യശാസനം നൽകിയിരുന്നു. തിങ്കളാഴ്ചരാത്രി വൈകുംവരെ നടത്തിയ ചർച്ചയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകത്തതിനെത്തുടർന്നാണ് കളക്ടർ ഇടപെട്ടത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുമുമ്പ് സംസ്കാരം നടത്തിയില്ലെങ്കിൽ ജില്ലാഭരണകൂടം ഇടപെട്ട് സംസ്കാരം നടത്തുമെന്നും അറിയിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സംഭവത്തിൽ തിങ്കളാഴ്ച ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. പിന്തുടർന്നുവന്ന മതാചാരങ്ങൾക്ക് അനുസരിച്ച് മൃതദേഹം എത്രയും പെട്ടെന്ന് സംസ്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദേശവും നൽകി. ചടങ്ങുകൾ സമാധാനപരമായി പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്ന് ഡി.ജി.പി.ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് കൂടിയാണ് കളക്ടർ എസ്.സുഹാസും ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രനും ഇരുവിഭാഗങ്ങളുമായി ചർച്ചനടത്തിയത്. content highlights:kattachira church stand off dead body cremated


from mathrubhumi.latestnews.rssfeed https://ift.tt/2qHL51d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages