ശബരിമലയില്‍ കോടതി ഇടപെടല്‍... വിമര്‍ശനവുമായി കണ്ണന്താനം... കേന്ദ്രം ഇടപെടില്ലെന്ന് രാജ്‌നാഥ് സിംഗ്.. വാര്‍ത്തകളില്‍ നിറഞ്ഞ് ശബരിമല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

ശബരിമലയില്‍ കോടതി ഇടപെടല്‍... വിമര്‍ശനവുമായി കണ്ണന്താനം... കേന്ദ്രം ഇടപെടില്ലെന്ന് രാജ്‌നാഥ് സിംഗ്.. വാര്‍ത്തകളില്‍ നിറഞ്ഞ് ശബരിമല

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത ശ്രമമെന്ന് എ.ജി; നെയ്യഭിഷേകത്തിന് ബുക്ക് ചെയ്ത ഭക്തരെ തിരിച്ചയക്കരുതെന്ന് കോടതി

കൊച്ചി: ശബരിമലയില്‍ നെയ്യഭിഷേകത്തിന് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഭക്തരെ രാത്രി തിരിച്ചയക്കരുതെന്ന് ഹൈക്കോടതി. ഇല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ശബരിമലയിലുണ്ടായ പോലീസ് നടപടിയില്‍ രാവിലെ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി എ.ജിയെ വിളിച്ചുവരുത്തി വിശദീകരണം തേടുകയായിരുന്നു.
[IMG]

ശബരിമലയെ പോലീസ് യുദ്ധഭൂമിയാക്കി മാറ്റി ; ഭക്തരെ കാണുന്നത് തീവ്രവാദികളെ പോലെ ; അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലേക്ക് തിരിച്ചു

പത്തനംതിട്ട: പോലീസ് നടപടികള്‍ ശബരിമലയെ യുദ്ധഭൂമിയാക്കി മാറ്റയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നിരോധനാജ്ഞയുടെയോ പോലീസ് നിയന്ത്രണത്തന്റെയോ സാഹചര്യം ശബരിമലയിലില്ലെന്നും ഭക്തരെ പോലീസ് ഭീകരരെ പോലെയാണ് പരിഗണിക്കുന്നതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വന്‍ പ്രതിഷേധങ്ങളും പോലീസ് നടപടികളും നടക്കുന്ന ശബരിമലയില്‍ ഇന്ന് രാവിലെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയത്.
[IMG]

സുപ്രീംകോടതി വിധിയായതിനാല്‍ എന്തു പറയാന്‍? ശബരിമല വിഷയത്തില്‍ ഇടപെടാനില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സുപ്രീംകോടതി വിധിയായതിനാല്‍ എന്തു പറയാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചോദ്യമുയര്‍ത്തി. സംസ്ഥാന സര്‍ക്കാരിനെ ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാനാകുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ പി.സദാശിവവുമായി സംസാരിച്ചുവെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
[IMG]

ശബരിമല കലാപഭൂമിയാക്കി ദര്‍ശനത്തിനില്ല; അയ്യപ്പനെ കാണുന്നത് വരെ മാല ഊരില്ലെന്ന് യുവതികള്‍; പ്രസ് ക്ലബിനു മുന്നില്‍ പ്രതിഷേധം; ശരണം വിളിച്ച് യുവതികള്‍

കൊച്ചി: ശബരിമല ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ച് മൂന്ന് യുവതികള്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശബരിമലയെ കലാപഭൂമിയാക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല. വ്രതമെടുത്ത് ധരിച്ചിരിക്കുന്ന മാല അയ്യപ്പനെ കാണുന്നത് വരെ ഊരില്ലെന്നും യുവതികള്‍ പറഞ്ഞു. കണ്ണുര്‍ സ്വദേശികളായ രേഷ്മ നിശാന്ത്, ഷനില, കൊല്ലം സ്വദേശി ധന്യ എന്നിവരാണ് നിലപാട് അറിയിച്ചത്.
[IMG]

പ്രതിപക്ഷം ഐക്യം കൂടുതല്‍ ശക്തമാക്കി ചന്ദ്രബാബു നായിഡു; മമത ബാനര്‍ജിയെ കാണും

അമരാവതി: പ്രതിപക്ഷം ഐക്യം കൂടുതല്‍ ശക്തമാക്കി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചന്ദ്രബാബു നായിഡു ഇന്ന് കുടിക്കാഴ്ച നടത്തും. നവംബര്‍ 22ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലേക്ക് മമതയെ ക്ഷണിക്കുന്നതിനാണ് കൂടിക്കാഴ്ച. പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിലെ മമതയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ രൂപീകരണത്തിനും സഖ്യത്തിന്റെ ഘടന തീരുമാനിക്കുന്നതിനുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം.



from mangalam.com https://ift.tt/2QbKAuy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages