പ്രതിപക്ഷ ഐക്യം ശക്തമാകുന്നു; ബംഗാള്‍ സെക്രട്ടറിയേറ്റില്‍ മമത-ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

പ്രതിപക്ഷ ഐക്യം ശക്തമാകുന്നു; ബംഗാള്‍ സെക്രട്ടറിയേറ്റില്‍ മമത-ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച

അമരാവതി: പ്രതിപക്ഷം ഐക്യം കൂടുതല്‍ ശക്തമാക്കി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചന്ദ്രബാബു നായിഡു ഇന്ന് കുടിക്കാഴ്ച നടത്തും. നവംബര്‍ 22ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലേക്ക് മമതയെ ക്ഷണിക്കുന്നതിനാണ് കൂടിക്കാഴ്ച. പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിലെ മമതയുടെ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ രൂപീകരണത്തിനും സഖ്യത്തിന്റെ ഘടന തീരുമാനിക്കുന്നതിനുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം.

പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം വഹിക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എന്‍.സി.പി നേതാവ് ശരദ്പവാര്‍, നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, ജെ.ഡി.എസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എന്നിവരുമായും സി.പി.എം, സി.പി.ഐ നേതാക്കളുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.

സി.ബി.ഐയ്‌ക്കെതിരെ ചന്ദ്രബാബു നായിഡു സ്വീകരിച്ച പരസ്യ നിലപാടിനെ മമത ബാനര്‍ജി പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. എന്‍.ഡി.എയുടെ ഭാഗമായിരുന്ന ചന്ദ്രബാബു നായിഡു, ഈ വര്‍ഷം മാര്‍ച്ചിലാണ് മുന്നണി ബന്ധം അവസാനിപ്പിച്ചത്. ജനുവരി 19ന് മമത ബാനര്‍ജിയും പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒന്നോ രണ്ടോ പാര്‍ട്ടികളൊഴികെ എല്ലാ പാര്‍ട്ടികളും യോഗത്തിന് എത്തുമെന്ന് അറിയിച്ചതായി മമത വെളിപ്പെടുത്തി.



from mangalam.com https://ift.tt/2DtJLXw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages