ഒഡീഷയില്‍ ആദിവാസി മേഖലയില്‍ വെട്ടിമാറ്റിയ നിലയില്‍ 10 കൈപ്പത്തികള്‍ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 19, 2018

ഒഡീഷയില്‍ ആദിവാസി മേഖലയില്‍ വെട്ടിമാറ്റിയ നിലയില്‍ 10 കൈപ്പത്തികള്‍ കണ്ടെത്തി

ഭുവനേശ്വര്‍: ഒഡീഷയിലെയ കലിംഗ നഗറില്‍ വെട്ടിമാറ്റിയ നിലയില്‍ പത്ത് കൈപ്പത്തികള്‍ കണ്ടെത്തി. ഞായറാഴ്ചയാണ് ജാജ്പൂര്‍ മേഖലയില്‍ നിന്നും കൈപ്പത്തികള്‍ കണ്ടെത്തിയത്. 2006ല്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ആദിവാസികളുടെതാണ് ഇതെന്ന് അഭ്യൂഹമുയര്‍ന്നതോടെ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി.

2006 ജനുവരിയില്‍ കലിംഗ നഗറില്‍ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് നടപടിയിലാണ് ആദിവാസികള്‍ കൊല്ലപ്പെട്ടത്. 13 ആദിവാസികളായിരുന്നു അന്ന് കൊല്ലപ്പെട്ടത്.

പോസ്റ്റുമോര്‍ട്ടത്തിനശേഷം തിരിച്ചറിയാന്‍ കഴിയാത്ത അഞ്ചു പേരുടെ കൈപ്പത്തികള്‍ വിരലടയാളം എടുക്കുന്നതായി ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റിയതാണെന്നാണ് ആദിവാസികള്‍ പറയുന്നത്. വെട്ടിമാറ്റിയ കൈകള്‍ ആദിവാസികളുടെ കുടുംബത്തിന് കൈമാറിയെങ്കിലും ഡിഎന്‍എ പരിശോധന വേണമെന്ന് കാണിച്ച് അവര്‍ കൈപ്പറ്റാന്‍ വിസമ്മതിക്കുകയായിരുന്നു.

അതേസമയം, കണ്ടെത്തിയ കൈപ്പത്തികള്‍ അഞ്ചുപേരുടെതാണെന്നും പോലീസ് പറയുന്നു. ഇവ മെഡിക്കല്‍ ബോക്‌സിലാക്കി സമീപത്തുള്ള ക്ലബില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/2BgZUhm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages