ന്യൂഡല്‍ഹി: തനിക്കെതിരായ അഴിമതി ആരോപണത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ സുപ്രീം കോടതിയില്‍ മറുപടി നല്‍കി. മുദ്രവച്ച കവറിലാണ് മറുപടി നല്‍കിയത്. എത്രയും പെട്ടെന്ന് മറുപടി സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം കോടതി അലോക് വര്‍മ്മയോട് നിര്‍ദേശിച്ചിരുന്നു.
അതേസമയം, തന്നെ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അത് മാറ്റിവയ്ക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. എന്നാല്‍ കോടതിയില്‍ നിന്ന് കുറച്ചുസാവകാശം പ്രതീക്ഷിക്കുന്നുണ്ടെന്ന് അലോക് വര്‍മ്മയ്ക്ക് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.
from mangalam.com https://ift.tt/2FuAIbt
via IFTTT
No comments:
Post a Comment