ജെയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ സച്ചിന്‍ പൈലറ്റിനെതിരായ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി പിന്‍വലിച്ചു. സിറ്റിംഗ് എം.എല്‍.എയായ അജിത് സിങ് മേത്തയെയാണ് പിന്‍വലിച്ചത്. പകരം ഗതാഗത മന്ത്രി യൂനുസ് ഖാനെ സ്ഥാനാര്‍ത്ഥിയാക്കി. മുസ്ലീം വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തി കൂടുതല്‍ വോട്ട് നേടാനാണ് ബി.ജെ.പി ലക്ഷ്യം.
നവംബര്‍ 11ന് പുറത്തുവിട്ട ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മേത്തയുടെ പേരായിരുന്നു ഉള്‍പ്പെട്ടിരുന്നത്. മേത്തയുടെ പകരക്കാരനായി നിയമിച്ച യൂനുസ് ഖാന്‍ ദീഡ്‌വാന മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയാണ്. ഇന്ന് രാവിലെയാണ് ബി.ജെ.പി ആറ് സ്ഥാനാര്‍ത്ഥികളുടെ പേര് ഉള്‍പ്പെട്ട അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.
അവസാന നിമിഷം ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് പരാജയഭീതി മൂലമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയെ മാറ്റിയത് കൊണ്ട് ബി.ജെ.പി വിജയിക്കാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഡിസംബര്‍ 7നാണ് രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണല്‍ നടക്കും.
from mangalam.com https://ift.tt/2qT97q5
via IFTTT
No comments:
Post a Comment