സന്നിധാനം: അരവണ വില്പനയില്‍ ഈ തീര്‍ഥാടന കാലത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ കാര്യമായ ഇടിവ് വന്നിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ലക്ഷത്തോളം രൂപയുടെ കുറവ അരവണ വില്പനയില്‍ ഉണ്ടായി. ഈ വര്‍ഷം ആദ്യരണ്ടു ദിവസം അരവണ വില്പനയില്‍ 72,450,70 രൂപയുടെ അരവണയാണ് വിറ്റതെന്ന് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു.
അപ്പത്തിന്റെ വില്‍പ്പനയില്‍ അഞ്ചു ലക്ഷം രൂപയുടെ വരുമാനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കാണിക്ക, നെയ്യ് അഭിഷേകം എന്നിവയില്‍ വരുമാനത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായതായും ശങ്കര്‍ദാസ് അറിയിച്ചു.
from mangalam.com https://ift.tt/2BgesO8
via IFTTT
No comments:
Post a Comment