വിമാനം തകര്‍ത്ത് യാത്രക്കാരെ എല്ലാം വധിക്കുമെന്ന് മൊബൈലിലൂടെ പറഞ്ഞു; സഹയാത്രക്കാര്‍ യുവാവിനെ കുടുക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

വിമാനം തകര്‍ത്ത് യാത്രക്കാരെ എല്ലാം വധിക്കുമെന്ന് മൊബൈലിലൂടെ പറഞ്ഞു; സഹയാത്രക്കാര്‍ യുവാവിനെ കുടുക്കി

കൊല്‍ക്കൊത്ത: വിമാനം തകര്‍ത്ത് യാത്രക്കാരെ എല്ലാം വധിക്കുമെന്ന് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. വിമാനം പറന്നുയരുന്നതിനു മുന്‍പ് യുവാവിനെ സഹയാത്രക്കാര്‍ ഇടപെട്ട് കുടുക്കി. കൊല്‍ക്കൊത്തയില്‍ നിന്നും രാവിലെ 8.20 ഓടെ മുംബൈയിലേക്ക് പുറപ്പെടാനിരുന്ന ജെറ്റ് എയര്‍വേസിലായിരുന്നു സംഭവം.

ജെ. പൊദ്ദാര്‍ എന്ന യുവാവാണ് ഭീഷണി സന്ദേശം റെക്കോര്‍ഡ് ചെയ്തത്. മുഖം ടൗവല്‍ കൊണ്ട് മറച്ചശേഷമായിരുന്നു മൊബൈലില്‍ വീഡിയോ സന്ദേശം റെക്കോര്‍ഡ് ചെയ്തത്. ഇയാള്‍ പറയുന്നത് തൊട്ടടുത്തിരുന്ന മറ്റ് യാത്രക്കാര്‍ കേള്‍ക്കുകയും അവര്‍ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും വിവരം അറിയിക്കുകയുമായിരുന്നു.

കൊല്‍ക്കൊത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയരാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേയായിരുന്നു ഇത്. ഇതോടെ വിമാനം ടാക്‌സി വേയിലേക്ക് മാറ്റുകയും എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും ചെയ്തു. വിമാനത്തില്‍ പരിശോധനയും നടത്തി. യാതക്കാരുടെ പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.



from mangalam.com https://ift.tt/2r4mmnS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages