''പാഴ്‌സല്‍ റീച്ച്ഡ് ഫോക്‌സ്'' കസബിന്റെ വധശിക്ഷ നടപ്പാക്കാന്‍ പോലീസ് ഉപയോഗിച്ച അവസാന രഹസ്യകോഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

''പാഴ്‌സല്‍ റീച്ച്ഡ് ഫോക്‌സ്'' കസബിന്റെ വധശിക്ഷ നടപ്പാക്കാന്‍ പോലീസ് ഉപയോഗിച്ച അവസാന രഹസ്യകോഡ്

മുംബൈ: ''പാഴ്‌സല്‍ റീച്ച്ഡ് ഫോക്‌സ്'' ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യ തൂക്കിലേറ്റിയ അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ നടപ്പാക്കാന്‍ പോലീസ് ഉപയോഗിച്ച കോഡ് ഇതായിരുന്നു. മുംബൈയില്‍ നിന്നും പൂനെയിലേക്ക് കൊണ്ടുപോയ കസബിനെ പിറ്റേന്ന് തൂക്കിലേറ്റുകയും ചെയ്തു. നടപടിക്കായി ഏഴു കോഡ് വാക്കുക്കളായിരുന്നു പോലീസ് ഉണ്ടാക്കിയത്.

വധശിക്ഷ നടപ്പാക്കുന്നതിനായി ജയിലിലേക്ക് കൊണ്ടുപോയത് പോലീസുകാരുടെ തെരഞ്ഞെടുക്കപ്പെട്ട സംഘമായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന കോഡുവാക്കുകള്‍ ആഭ്യന്തരമന്ത്രി ആര്‍ആര്‍ പാട്ടീലിനും ഏതാനും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരുന്നു അറിയുമായിരുന്നത്. കസബിനെ കൊണ്ടുപോകുന്ന ജോലിയില്‍ ഉള്‍പ്പെട്ടിരുന്ന രണ്ടു സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാത്രമാണ് 'പാഴ്‌സല്‍ റീച്ച്ഡ് ഫോക്‌സ്' എന്ന കോഡ് ഉപയോഗിക്കപ്പെട്ടത്.

മുംബൈയിലെ അതീവ സുരക്ഷയുള്ള ആര്‍തര്‍ റോഡ് ജയിലിലെ 'അണ്ടാ സെല്ലി' ല്‍ നിന്നും പൂനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലിലേക്ക് കസബിനെ മാറ്റാന്‍ പ്രത്യേക ടീമിനായിരുന്നു ചുമതല. 2012 നവംബര്‍ 20 ന് രാത്രി സെല്ലില്‍ നിന്നും ബൂര്‍ഖ ധരിപ്പിച്ചായിരുന്നു കസബിനെ പുറത്ത് എത്തിച്ചത്. അതിന് ശേഷം വാഹനത്തില്‍ കയറ്റി. തൂക്കിലേറ്റുന്നതിന് ഏഴു ദിവസം മുമ്പ് തന്നെ കസബിന് മരണവാറന്റ് നല്‍കിയിരുന്നു.

മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലൂടെ ആയിരുന്നു കസബിനെയും വഹിച്ച് വാഹനം പോയത്. ആര്‍ക്കും സംശയം തോന്നാത്ത വിധം ആയിരുന്നു യാത്ര. അത്യാധുനിക ആയുധങ്ങളേന്തിയ പോലീസിലെ ഫോഴ്‌സ്‌വണ്‍ കമാന്റോ ടീമായിരുന്നു കസബിന്റെ വാഹനത്തിന് അകമ്പടി സേവിച്ചത്. കുറച്ച് അകലത്തിലായി സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സ് ടീമും അനുഗമിച്ചു.

രണ്ടു ഹാന്‍ഡ്‌സെറ്റുകള്‍ ഒഴികെ എല്ലാ ഓഫീസര്‍മാരുടെ കയ്യിലും ഉണ്ടായിരുന്ന മൊബൈല്‍ ഫോണുകളും ഓഫ് ചെയ്തിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട യാത്രയില്‍ കസബ് ഒരു വാക്കും ഉരിയാടിയില്ല. പുലര്‍ച്ചെ മൂന്ന് മണിക്ക് യെര്‍വാഡ ജയിലിലെ അധികൃതര്‍ക്ക് കൈമാറിയിട്ടും അയാള്‍ക്ക് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് നവംബര്‍ 21 ന് കസബിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷമായിരുന്നു എല്ലാവരുടെയും മൊബൈല്‍ ഓണ്‍ ചെയ്തത് തന്നെ.



from mangalam.com https://ift.tt/2FQENGO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages